കേന്ദ്ര ആരോഗ്യമന്ത്രിയാണ് പറഞ്ഞിട്ട് എന്ത് കാര്യം…വെയിലത്ത് പോയി നിന്നാല്‍ കൊറോണ വൈറസിനെ കൊല്ലാമെന്ന് അശ്വിനി ചൗബേ

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന സാഹര്യത്തില്‍ ഉപദേശവുമായി കേന്ദ്ര ആരോഗ്യ, കുടുംബ ക്ഷേമ വകുപ്പ് സഹമന്ത്രി അശ്വിനി ചൗബേ. പൊള്ളുന്ന വെയിലത്ത് പോയി നിന്നാല്‍ കൊറോണ പോലുള്ള വൈറസ് ബാധയില്‍ നിന്ന് രക്ഷനേടാമെന്ന് മന്ത്രി അവകാശപ്പെട്ടു.

11 മണിക്കും 12 മണിക്കും ഇടയില്‍ സൂര്യന്‍ നല്ല ചൂടിലായിരിക്കും. അപ്പോള്‍ നമ്മള്‍ പുറത്തിറങ്ങി ഇരുന്നാല്‍ നമ്മുടെ ശരീരത്തിലെ വിറ്റാമിന്‍ ഡി കൂടും. ഇതിലൂടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിച്ച് നമുക്ക് കൊറോണ വൈറസിനെ കൊല്ലാം ചൗബേ എ.എന്‍.ഐയോട് പറഞ്ഞു.

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 160 കവിഞ്ഞിരിക്കെയാണ് ആരോഗ്യ സഹമന്ത്രി തന്നെ അശാസ്ത്രീയ പ്രചരണവുമായി രംഗത്ത് വന്നിരിക്കുന്നത്. സൂര്യപ്രകാശത്തില്‍ വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇത് കൊറോണ പ്രതിരോധിക്കുമെന്ന് കണ്ടെത്തിയിട്ടില്ല.

ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കി സാമൂഹ്യമായ അകലം പാലിച്ച് രേഗാവ്യാപനം തടയാനുള്ള നിര്‍ദ്ദേശം ആരോഗ്യ വിദഗ്ധര്‍ നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്. തിങ്കളാഴ്ച അശ്വിനി ചൗബേ കൂടി അംഗമായ ആരോഗ്യ മന്ത്രാലയം കൊറോണ മുന്‍കരുതലുമായി മൂന്ന് പേജുള്ള ലഘുലേഖ പുറത്തിറക്കിയിരുന്നു. ഇതിലൊന്നും സൂര്യപ്രകാശത്തില്‍ നില്‍ക്കാന്‍ നിര്‍ദ്ദേശമില്ല.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7