മീൻ പൊരിച്ചത് കൂട്ടി ഊണ്…!!! പഴച്ചാറ്, അപ്പവും സ്റ്റുവും, ദോശയും സാമ്പാറും…

കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നവർക്ക് ഭക്ഷണ ക്രമം മെച്ചപ്പെടുത്താൻ ഉള്ള ശ്രമത്തിലാണ് മെഡിക്കൽ കോളേജ് അധികൃതർ. ഉണർന്നു കഴിയുമ്പോൾ ഒഴിവാക്കാനാവാത്ത ചായ മുതൽ മലയാളിയുടെ പ്രിയപ്പെട്ട മീൻ പൊരിച്ചതും ദോശയും സാമ്പാറും ചൂടിൽ തണുപ്പിക്കാൻ ജ്യൂസും വരെ ഉൾപ്പെടുത്തിയാണ് മെനു തയ്യാറാക്കിയിട്ടുള്ളത്. രുചിക്കൊപ്പം ആരോഗ്യത്തിനായി പഴങ്ങളും മുട്ടയും ഉൾപ്പടെയുള്ള വിഭവങ്ങൾ മെനുവിലുണ്ട്.

വിദേശത്ത് നിന്നുള്ളവർ ആണെങ്കിലോ ടോസ്റ്റ് ചെയ്ത ബ്രെഡും ഓംലെറ്റും സൂപ്പും രാവിലെ ചൂടോടെ തീന്മേശകളിൽ എത്തും. രോഗബാധ മൂലം ആഹാര നിയന്ത്രണങ്ങൾ ഇല്ലെങ്കിലും പോഷക സമൃദ്ധമായ ഭക്ഷണം വിതരണം ചെയ്യുക എന്ന ലക്ഷ്യത്തിലാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യുവിന്റെ നിർദേശ പ്രകാരം പുതിയ മെനു തയ്യാറാക്കിയിട്ടുള്ളത്.

കുട്ടികൾക്കാണെങ്കിലോ പാലും ലഘു ഭക്ഷണവും ഉൾപ്പെടുത്തിയുള്ള മെനു ആണ് തയ്യാറാക്കിയിരിക്കുന്നത്. അവ സൂക്ഷിക്കാനായി പ്രത്യേക സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

ഐസൊലേഷൻ വാർഡുകളിൽ കഴിയുന്ന ആളുകളോട് ചോദിച്ച ശേഷം അവരുടെ നിർദേശം കൂടി സ്വീകരിച്ചാണ് കോവിഡ് 19 നോഡൽ ഓഫീസർ ഡോ. ഫത്താഹുദീൻ , അസിസ്റ്റന്റ് നോഡൽ ഓഫീസർ ഡോ. ഗണേഷ് മോഹൻ, ഫുഡ്‌ ഇൻചാർജ് ഡോ. ദീപ, സീനിയർ നഴ്‌സ്‌ അമൃത എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘം ഭക്ഷണ ക്രമം തയ്യാറാക്കിയത്. മെഡിക്കൽ കോളേജ് സ്റ്റുഡന്റ്സ് യൂണിയന്റെ നേതൃത്വത്തിൽ മെൻസ് ഹോസ്റ്റലിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. 30 പേർക്ക് വരെയുള്ള ഭക്ഷണം തയ്യാറാക്കാനാണ് തീരുമാനം.

ഇന്ത്യക്കാരായ ഐസൊലേഷനിൽ കഴിയുന്ന ആളുകളുടെ ഭക്ഷണ ക്രമം

രാവിലെ 7.30 : ദോശ, സാമ്പാർ, ചായ, മുട്ട പുഴുങ്ങിയത്, ഓറഞ്ച്, ഒരു ലിറ്റർ വെള്ളം
10.30 : പഴച്ചാറ്
12.00: ചപ്പാത്തി, ചോറ്, തോരൻ , കറി, മീൻ പൊരിച്ചത്, തൈര്, ഒരു ലിറ്റർ വെള്ളം
വൈകീട്ട് 3.30: ചായ, ബിസ്ക്കറ്റ് /പഴംപൊരി /വട
രാത്രി 7.00: അപ്പം , വെജിറ്റബിൾ സ്റ്റു, രണ്ട് ഏത്തപ്പഴം, ഒരു ലിറ്റർ വെള്ളം

വിദേശത്ത് നിന്നുള്ളവരുടെ ഭക്ഷണ ക്രമം

രാവിലെ 7.30: ടോസ്റ്റ് ചെയ്ത ബ്രെഡ്, മുട്ട പുഴുങ്ങിയത്, പഴങ്ങൾ, സൂപ്
11.00: പഴച്ചാറ്
12.00: ടോസ്റ്റ് ചെയ്ത ബ്രെഡ്, ചീസ് (ആവശ്യമുള്ളവർക്ക് ), പഴങ്ങൾ
വൈകീട്ട് 4.00: പഴച്ചാറ്
രാത്രി 7.00: ടോസ്റ്റ് ചെയ്ത ബ്രെഡ്, മുട്ട, പഴങ്ങൾ

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment