തൃശൂര്‍ : കൊറോണ ബാധയുണ്ടെന്നാരോപിച്ച് ഡോക്ടറെയും ഭാര്യയെയും ഫ്‌ലാറ്റിനുള്ളില്‍ പൂട്ടിയിട്ട റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറസ്റ്റില്‍. തൃശൂര്‍ മുണ്ടുപാലത്താണ് സംഭവം. ഭാരവാഹികള്‍ ഫ്‌ലാറ്റിന്റെ വാതിലില്‍ കൊറോണയെന്ന ബോര്‍ഡ് വയ്ക്കുകയും ചെയ്തു. ഇവര്‍ സൗദി സന്ദര്‍ശനം കഴിഞ്ഞെത്തിയവരാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
ഡോക്ടര്‍ ഫോണില്‍ വിളിച്ചറിയിച്ചതനുസരിച്ച് ഈസ്റ്റ് പൊലീസ് എത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഡോക്ടര്‍ക്കോ ഭാര്യയ്‌ക്കോ കൊറോണ ലക്ഷണങ്ങളൊന്നും ഇല്ലെന്നാണ് പൊലീസില്‍ നിന്നു ലഭിച്ച വിവരം