കൊറോണ ബാധിതന്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് നെടുമ്പാശ്ശേരിവഴി ദുബായിലേക്ക് കടക്കാന്‍ ശ്രമം; വിമാനത്തില്‍ കയറിയ യാത്രക്കാരെ തിരിച്ചിറക്കി നിരീക്ഷണത്തിനായി മാറ്റി, ഒരാള്‍ കാരണം മുടങ്ങിയത് 270 പേരുടെ യാത്ര

കൊച്ചി: ഒരാള്‍ കാരണം മുടങ്ങിയത് 270 പേരുടെ ദുബായ് യാത്ര. അധികൃതരുടെ കണ്ണുവെട്ടിച്ച് മൂന്നാറില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ കൊറോണ ബാധിതന്‍ ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ചു. ബ്രിട്ടീഷുകാരനാണ് കൊറോണ രോഗവുമായി വിമാനത്തില്‍ പോകാനെത്തിയത്

ആദ്യഘട്ടത്തില്‍ ഇയാളുടെ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും അടുത്ത ഫലം കൂടി ലഭിച്ചതിന് ശേഷം മാത്രമേ ഇവിടം വിടാവൂ എന്ന നിര്‍ദേശം അവഗണിച്ചായിരുന്നു ഇവര്‍ യാത്രക്കൊരുങ്ങിയത്.
ദുബായ് വിമാനത്തില്‍ കയറിയതിന് ശേഷം ഇവരെ തടയുകയായിരുന്നു. ഇതോടെ ഈ വിമാനത്തില്‍ പോകാനായി എത്തിയ 270 പേരെയും തിരിച്ചിറക്കി നിരീക്ഷണത്തിനായി മാറ്റിയിരിക്കുകയാണ്.

ഈ മാസം ഏഴിനാണ് മൂന്നാറില്‍ 19 പേരുമായി വിനോദയാത്രക്കെത്തിയതായിരുന്നു ഇയാള്‍. മൂന്നാര്‍ ടീ കൗണ്ടി റിസോട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. 10 ാം തീയതി മുതല്‍ നിരീക്ഷണത്തിലായിരുന്നു.
ഈ മാസം ഏഴിനാണ് സംഘം കൊച്ചിയിലെത്തിയത്. ആദ്യ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും രണ്ടാമത്തെ ഫലം കൂടി ലഭിച്ചതിന് ശേഷം മാത്രമേ തിരികെ മടങ്ങാവൂ എന്ന കര്‍ശന നിര്‍ദ്ദേശം ലംഘിച്ചുകൊണ്ടാണ് ഇവര്‍ യാത്രക്കൊരുങ്ങിയത്.

Similar Articles

Comments

Advertismentspot_img

Most Popular