അത്താഴത്തിന് കറിവയ്ക്കാന്‍ ഭര്‍ത്താവ് കൊണ്ടുവന്ന കൈപ്പത്തികണ്ട് ബോധം കെട്ടുവീണ ഭാര്യ ബോധം വന്നപ്പോള്‍ കണ്ട് , കൈപ്പത്തി പാകം ചെയ്യുന്ന ഭര്‍ത്താവിനെ

ക്‌നൗ: കറിവയ്ക്കാന്‍ ഭര്‍ത്താവ് കാര്യമായി എന്തോ കൊണ്ടുവരുന്നത് കണ്ട് അത് എടുത്ത് കറിയുണ്ടാക്കാന്‍ പോയ യുവതി ഞെട്ടി. ഭര്‍ത്താവ് നല്‍കിയ പൊതി തുറന്നുനോക്കിയ അവര്‍ ബോധരഹിതയായി വീണു. സമീപത്തുള്ള ശ്മശാനത്തില്‍ നിന്ന് പാതി കത്തിയ ഒരു കൈപ്പത്തിയായിരുന്നു പൊതിയില്‍. ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലെ തിക്കോപുര്‍ ഗ്രാമത്തിലാണ് സംഭവം.

ബോധം തെളിയുമ്പോള്‍ യുവതി കാണുന്നത് ഭര്‍ത്താവ് സഞ്ജയ് സ്വയം കൈപ്പത്തി പാചകം ചെയ്യുന്നതാണ്. പുറത്തുകടന്ന വീട് പുറത്തുനിന്ന് പൂട്ടി അയല്‍ക്കാരെ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസിനെ അറിയിച്ചു.

പോലീസ് എത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ മദ്യലഹരിയിലാണെന്നും മാനസികമായി വെല്ലുവിളി നേരിടുന്നയാളാണെന്നും പോലീസ് പറയുന്നു. സ്വന്തം പിതാവിനെ ഉപദ്രവിച്ച കേസില്‍ മുന്‍പ് ജയിലില്‍ കിടന്നിട്ടുള്ളയാളാണ്. ഗംഗ നദിക്ക് സമീപമുള്ള ശ്മശാനത്തില്‍ നിന്നാണ് ഇയാള്‍ക്ക് കൈപ്പത്തി കിട്ടിയതെന്നും പോലീസ് പറയുന്നു. അന്വേഷണം തുടരുകയാണെന്ന് ബിജ്‌നോര്‍ എസ്.പി സഞ്ജീവ് ത്യാഗി അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular