ടീം സെലക്ഷന്‍ എനിക്ക് മനസ്സിലാകുന്നില്ല; കപില്‍ ദേവ്

വെല്ലിങ്ടൺ ടെസ്റ്റില്‍ ന്യൂസിലാൻഡിനെതിരായ പരാജയത്തിന് പിന്നാലെ ടീം മാനേജ്മെന്റിനെതിരെ ആഞ്ഞടിച്ച് മുൻ ക്യാപ്റ്റൻ കപിൽ ദേവ്. ഓരോ കളിയിലും ഓരോ ഇലവനെ ഇറക്കുന്നതിനെതിരെയാണ് കപിൽ ദേവിന്റെ പ്രതികരണം.

”എന്തിനാണ് ടീമില്‍ നിരന്തരം മാറ്റങ്ങള്‍ വരുത്തുന്നതെന്ന് മനസ്സിലായിട്ടില്ല. ടീമില്‍ ആരും സ്ഥിരമല്ല. സ്വന്തം സ്ഥാനത്ത് സുരക്ഷിതത്വം തോന്നിയില്ലെങ്കില്‍ അവരുടെ പ്രകടനത്തെയും ബാധിക്കും. ഒരു ടീമിനെ നിര്‍മിക്കുമ്പോള്‍, താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാനാവണം. ഒരുപാട് മാറ്റങ്ങള്‍ വരുത്തുമ്പോള്‍, അത് യാതൊരു ഫലവും നല്‍കുന്നില്ല.

ഓരോ ഫോര്‍മാറ്റിനും ഓരോ താരങ്ങള്‍ എന്നാണ് മാനേജ്‌മെന്റ് വിശ്വസിക്കുന്നത്. സമീപകാലത്ത് ലോകേഷ് രാഹുല്‍ മികച്ച ഫോമിലാണ്. എന്നാല്‍, അദ്ദേഹം ടീമിന് പുറത്താണ്. ഒരു താരം മികച്ച ഫോമിലാണെങ്കില്‍ അദ്ദേഹത്തിന് അവസരം നല്‍കണം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ‘- കപില്‍ ദേവ് പറഞ്ഞു.

pathram desk 2:
Related Post
Leave a Comment