ഡൽഹിയിൽ വീണ്ടും സംഘർഷം. ഗോകുൽപുരിയിലെ മുസ്തഫാബാദിലാണ് സംഘർഷമുണ്ടായത്. നിരോധനാജ്ഞ ഒരു മാസത്തേക്ക് കൂടി നീട്ടി.
സംഘർഷം കണക്കിലെടുത്ത് ഡൽഹിയിൽ കേന്ദ്രസേനയെ വിന്യസിക്കാൻ തീരുമാനിച്ചു. 35 കമ്പനി അർധസൈനിക വിഭാഗത്തെയാണ് വിന്യസിക്കുക. അതേസമയം, സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. 150ലേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്.
അതിനിടെ ഡൽഹിയിൽ സംഘർഷം നിയന്ത്രിക്കാൻ അതിർത്തികൾ അടയ്ക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞു. ഡൽഹിക്ക് പുറത്തുനിന്നുള്ളവർ പ്രശ്‌നങ്ങൾ സൃഷ്ടിക്കാനെത്തുന്നുണ്ട്. അതിർത്തികൾ അടച്ചിട്ട് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യണം. കൊല്ലപ്പെട്ടവർ ആരായാലും അവർ നമ്മുടെ സഹോദരന്മാരാണ്. എല്ലാവരും സമാധാനം പാലിക്കണമെന്നും കേജ്രിവാൾ പറഞ്ഞു.