ഒരു പങ്കാളിയോട് മാത്രം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തരക്കാര്‍ക്ക് കാന്‍സര്‍ വരാന്‍ സാധ്യത

നിരവധി പേരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കാന്‍സര്‍ സാധ്യത കൂട്ടുന്നതായി പഠനം. പത്തോ അതിലധികോ പങ്കാളികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ക്യാന്‍സര്‍ രോഗബാധിതരാകാന്‍ സാധ്യത കൂടുതലാണെന്നാണ് പുതുയ പഠനം പറയുന്നത്. യുകെയിലെ ഒരു ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇങ്ങനെ ഉള്ളത്. ഇംഗ്ലണ്ടിലെ ആംഗ്ലിയ റസ്‌കിന്‍ സര്‍വകലാശാലയിലെ ഗവേഷണസംഘം അന്‍പതിനും അറുപത്തിനാലിനും ഇടയില്‍ പ്രായമായവരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനറിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

ഒരു പങ്കാളിയോട് മാത്രം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടരുമായി താരതമ്യപ്പെടുത്തുമ്പോള്‍ പത്തിലേറെ പേരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടവര്‍ക്ക് രോഗം വരാനുള്ള സാധ്യത 91 ശതമാനമാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. പഠനത്തിനായി 7079 പേരെയാണ് തിരഞ്ഞെടുത്തത്. ഇവരോട് എത്ര പങ്കാളികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാറുണ്ടെന്ന ചോദ്യത്തിന് 5,722 പേര്‍ കൃത്യമായ ഉത്തരം നല്‍കി. ഒരു പങ്കാളി മാത്രം, രണ്ട് മുതല്‍ നാല് വരെ പങ്കാളികള്‍, അഞ്ച് മുതല്‍ ഒന്‍പത് പങ്കാളിവരെ, പത്തിലധികം പങ്കാളികള്‍ എന്നിങ്ങനെയായിരുന്നു ചോദ്യക്രമം. ഉത്തരം നല്‍കിയവരില്‍ 3185 സ്ത്രീകളും 2537 പുരുഷന്‍മാരുമാണ്.

പുരുഷന്‍മാരില്‍ ഒരാളുമായി മാത്രം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടവര്‍ 28.5 ശതമാനം പേര്‍മാത്രമാണ്. 29 ശതമാനം പേര്‍ രണ്ടുമുതല്‍ നാലുവരെ പങ്കാളികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടവരാണ്. ഒന്‍പതുവരെ പങ്കാളികളുമായി ബന്ധത്തില്‍ ഏര്‍പ്പെട്ടവര്‍ 20 ശതമാനവും പത്തിലധികം പേരുമായി ബന്ധപ്പെട്ടവര്‍ 22 ശതമാനമാണ്. എന്നാല്‍ സ്ത്രീകളില്‍ ഒരു പങ്കാളി മാത്രം മതിയെന്ന് അഭിപ്രായപ്പെട്ടവര്‍ 41 ശതമാനമാണ്. രണ്ട് മുതല്‍ നാല് വരെ പങ്കാളികളെന്ന് പറഞ്ഞവര്‍ 35.5 ശതമാനവും, 5നും ഒന്‍പതിനുമിടയില്‍ 16 ശതമാനമായിരുന്നു. പത്തിലധികം പേരുമായി ലൈംഗിക ബന്ധം പുലര്‍ത്തിയവര്‍ 8 ശതമാനം മാത്രമായിരുന്നു.

കൂടുതല്‍ പേരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടവര്‍ പുകവലി, മദ്യപാനം ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തികള്‍ ഏര്‍പ്പെടുന്നതായും പഠനം കണ്ടെത്തി. ഈ വിവരശേഖരണം വിശകലനം ചെയ്തപ്പോള്‍ ഗവേഷണം സംഘം സ്ത്രീകളിലും പുരുഷന്‍മാരിലും ക്യാന്‍സര്‍ രോഗത്തിനുള്ള സാധ്യത കണ്ടെത്തി. സര്‍വെയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം പേരും വിവാഹിതരായിരുന്നു.

ദാമ്പത്യജീവിതം സുഗമമായി മുന്നോട്ടു പോകാന്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ …ഭര്‍ത്താവ് പ്രതീക്ഷിക്കുന്നതും ഭാര്യ ആഗ്രഹിക്കുന്നതും

ഇനി സ്മാര്‍ട്ടായി പല്ലുതേയ്ക്കാം….ഷവോമി എംഐ ഇലക്ട്രിക് ടൂത്ത് ബ്രഞ്ച് ടി 300 ഇന്ത്യന്‍ വിപണിയില്‍

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7