വെല്ലിംഗ്‌ടണ്‍: ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളിലെയും മികച്ച ബാറ്റ്സ്‌മാന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണെന്ന് കെയ്‌ന്‍ വില്യംസണ്‍. സമകാലിക ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്‌മാന്‍ ആരെന്ന ചര്‍ച്ചയില്‍ കോലിക്കൊപ്പം ഇടംപിടിച്ച താരങ്ങളില്‍ ഒരാളാണ് ന്യൂസിലന്‍ഡ് നായകന്‍ കൂടിയായ വില്യംസണ്‍.
എല്ലാ ഫോര്‍മാറ്റിലെയും മികച്ച താരമാണ് കോലിയെന്ന് സംശയമേതുമില്ലാതെ പറയാം. ഇന്ത്യ മികച്ച ടീമാണ്, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മുന്നിട്ടുനില്‍ക്കുന്നു. മികച്ച ബാറ്റ്സ്‌മാന്‍മാരും ലോകോത്തര ബൗളര്‍മാരും ടീമിലുള്ളതാണ് അതിന് കാരണം. കോലി ഏറെ ആരാധനയോടാണ് കാണുന്നത്. അണ്ടര്‍ 19 കാലഘട്ടം മുതലെ തമ്മിലറിയാം. അന്താരാഷ്‌ട്ര ക്രിക്കറ്റിലും ഐപിഎല്ലിലും അടക്കം നിരവധി തവണ ഏറ്റുമുട്ടിയിരിക്കുന്നു. ബാറ്റിംഗ് മികവ് കൊണ്ട് പുതിയ അളവുകോലുകള്‍ സ്ഥാപിച്ചയാളാണ് കോലി. വ്യത്യസ്തമായ ശൈലികളാണെങ്കില്‍ പോലും കോലിയുമായി സംസാരിക്കുന്നതും ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും പ്രചോദനം നല്‍കുന്നതായും വില്യംസണ്‍ വ്യക്തമാക്കി.
ഐസിസി ടെസ്റ്റ്-ഏകദിന ബാറ്റ്സ്‌മാന്‍മാരുടെ റാങ്കിംഗില്‍ തലപ്പത്താണ് വിരാട് കോലി. ടി20യില്‍ പത്താം സ്ഥാനത്താണ് ഇന്ത്യന്‍ നായകന്‍. ടെസ്റ്റ് റാങ്കിംഗില്‍ നാലും ഏകദിനത്തില്‍ എട്ടും ടി20യില്‍ 17 ഉം സ്ഥാനത്താണ് കെയ്‌ന്‍ വില്യംസണ്‍. ഇരു ടീമുകളെയും 2008ലെ അണ്ടര്‍ 19 ലോകകപ്പില്‍ നയിച്ച നായകന്‍മാരാണ് കോലിയും വില്യംസണും. അന്ന് കിരീടം കോലിക്കൊപ്പമായിരുന്നു.
Leave a Comment