ദാമ്പത്യജീവിതം സുഗമമായി മുന്നോട്ടു പോകാന്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ …ഭര്‍ത്താവ് പ്രതീക്ഷിക്കുന്നതും ഭാര്യ ആഗ്രഹിക്കുന്നതും

ഇന്ന് നിസാര കാര്യങ്ങള്‍ക്ക് വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നവരാണ് മിക്കവരും. നല്ല ഒരു കുടുംബജീവിതം നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിക്കുക..കാര്യങ്ങള്‍ ചെറുതെങ്കിലും കി്ട്ടുന്നത് നല്ല ഒരു കുടുംബ ജീവിതമായിരിക്കും. ഒരു നല്ല ദാമ്പത്യജീവിതത്തില്‍ നിന്നും സ്ത്രീ പ്രതീക്ഷിക്കുന്നതും പുരുഷന്‍ പ്രതീക്ഷിക്കുന്നതും വ്യത്യസ്തമായ കാര്യങ്ങളാണ്. ഇവര്‍ രണ്ടും തമ്മിലുള്ള പരസ്പരസഹകരണവും അഡ്ജസ്റ്റ്‌മെന്റുകളുമൊക്കെയുണ്ടെങ്കിലേ കുടുംബജീവിതം സുഗമമായി മുന്നോട്ട് പോകുകയുള്ളു. ഇതിനായി ഇരുവരും അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങള്‍.

ഭര്‍ത്താവ് ഭാര്യയില്‍ നിന്നു പ്രതീക്ഷിക്കുന്നത് എന്തൊക്കെയെന്നു നോക്കാം. ഭര്‍ത്താവിന്റെ മുന്‍ഗണനകള്‍ക്ക് മാറ്റമുണ്ട്. ഒന്നാമതായി അയാള്‍ ഭാര്യയില്‍ നിന്നും ആഗ്രഹിക്കുന്നത് വിശ്വാസമാണ്. തന്നെ വിശ്വസിക്കാന്‍ ഭാര്യ തയാറാകണമെന്നതുപോലെ ഏതുവിധത്തിലുള്ള വിശ്വാസവഞ്ചനയും പുരുഷന് സഹിക്കാനാവില്ല.

രണ്ടാമത്തേത് അംഗീകാരമാണ്. ഭര്‍ത്താവെന്ന നിലയിലുള്ള, കുടുംബനാഥന്‍ എന്ന നിലയിലുള്ള അംഗീകാരം അയാള്‍ ആഗ്രഹിക്കുന്നു. നിര്‍ണായക തീരുമാനങ്ങളില്‍ ഭര്‍ത്താവിന്റെ വാക്കുകള്‍ അംഗീകരിക്കാതെ മറ്റു ബന്ധുക്കളുടെ വാക്കുമാത്രം കേള്‍ക്കുന്ന ഭാര്യയെ ഒരു ഭര്‍ത്താവും ഇഷ്ടപ്പെടില്ല. കുട്ടികള്‍ക്കു മുന്നില്‍, ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മുന്നിലൊക്കെ തന്റെ ഭര്‍ത്താവിന് വേണ്ട നിലയും വിലയും നല്‍കുന്ന ഭാര്യയെ അയാള്‍ക്ക് സ്‌നേഹിക്കാതിരിക്കാനാകില്ല.

മൂന്നാമത്തേതാണ് അഭിനന്ദനം. ഭര്‍ത്താവിനുണ്ടാകുന്ന ചെറിയ നേട്ടങ്ങള്‍ക്കുപോലും ഭാര്യയുടെ അടുക്കല്‍ നിന്ന് അഭിനന്ദനം പ്രകടമാകുന്ന ഒരു വാക്കോ പ്രവൃത്തിയോ ഉണ്ടായാല്‍ അത് അയാളെ എത്ര സന്തോഷിപ്പിക്കുമെന്നോ. ഒരു നേട്ടത്തിന്റെ പേരില്‍ മറ്റാരെല്ലാം അഭിനന്ദിച്ചാലും, ഭാര്യയുടെ കൈയില്‍ നിന്നുകിട്ടുന്ന അഭിനന്ദനം— അതൊരു ചുംബനമായാലും, വാക്കായാലും ഭര്‍ത്താവിന് മറ്റെന്തിനേക്കാളും ഇഷ്ടമാകും.

ഇനി സ്ത്രീകള്‍ ആഗ്രഹിക്കുന്നത് എ്താണെന്നു നോക്കാം. ഏതു സ്ത്രീയും ഭര്‍ത്താവില്‍ നിന്നു പ്രഥമവും പ്രധാനവുമായി ആഗ്രഹിക്കുന്നത് കെയറിങ് എന്ന പരിലാളനമാണ്. തന്റെ മനസും ശരീരവും കൊതിക്കുന്ന സാന്ത്വനവും സ്പര്‍ശനവും ആശ്വാസവും താങ്ങും തണലുമെല്ലാം ഉള്‍പ്പെടുന്ന കെയറിങ് ഏതു സ്ത്രീയുടേയും ഏറ്റവും മുന്‍ഗണനയുള്ള ആഗ്രഹമാണ്.

തന്നെ ഭര്‍ത്താവ് മനസിലാക്കണമെന്നത് രണ്ടാമത്തെ ആഗ്രഹമാണ്. തന്റെ ഇഷ്ടാനിഷ്ടങ്ങള്‍, മെച്ചങ്ങളും പോരായ്മകളും, മുതലായവയൊക്കെ മനസിലാക്കി ഉള്‍ക്കൊള്ളാന്‍ ഭര്‍ത്താവിന് കഴിയണം.

മൂന്നാമത്തേത് ആദരവ് ആണ്. ഭര്‍ത്താവ് തന്നെ ബഹുമാനിക്കണമെന്നല്ല, പകരം സ്ത്രീയെന്ന നിലയിലുള്ള അര്‍ഹിക്കുന്ന ആദരവ് നല്‍കണമെന്നാണ് അവരുടെ ആഗ്രഹം. ഏതു ഭാര്യയും അര്‍ഹിക്കുന്ന ഈ മൂന്നു കാര്യങ്ങളും പിശുക്കു കൂടാതെ നല്‍കിയാല്‍ അതില്‍പരം സന്തോഷം ഭാര്യയ്ക്കു വേറെന്തുണ്ട്.

ഇവിടെ പരാമര്‍ശിച്ച മൂന്നുവീതം കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഇല്ലെങ്കില്‍ ഒന്നു പരീക്ഷിക്കുക. എനിക്കു കിട്ടിയാലേ ഞാന്‍ നല്‍കൂ എന്നു ചിന്തിക്കരുത്. ഉപാധികളില്ലാതെ സ്‌നേഹം നല്‍കുക. പങ്കാളി വൈകാരികപ്രകടനത്തില്‍ എത്ര പിശുക്കനാണെങ്കിലും നിങ്ങളുടെ സ്‌നേഹത്തിനു മുന്നില്‍ അത് അലിഞ്ഞുപോകുന്നത് കാണാനാകും.

pathram:
Related Post
Leave a Comment