ചീഫ് സെക്രട്ടറി ടോം ജോസ് ഉപയോഗിക്കുന്നത് പൊലീസിന്റെ നവീകരണ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വാഹനം

തിരുവനന്തപുരം : ചീഫ് സെക്രട്ടറി ടോം ജോസ് ഉപയോഗിക്കുന്നത് ഡിജിപി ലോക്‌നാഥ് ബഹ്‌റയുടെ പേരില്‍ റജിസ്റ്റര്‍ ചെയ്ത ആഡംബര വാഹനം. പൊലീസിന്റെ നവീകരണ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വാഹനമാണെന്നാണ്് ആക്ഷേപം. കെഎല്‍ 01 സിഎല്‍ 9663 എന്ന വാഹനം 2019 ഓഗസ്റ്റ് 14നാണ് റജിസ്റ്റര്‍ ചെയ്തത്. ചീഫ് സെക്രട്ടറിമാര്‍ സാധാരണ ഉപയോഗിക്കുന്നത് ടൂറിസം വകുപ്പിന്റെ വാഹനമാണ്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിവിധ വകുപ്പുകളുടെ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് സാധാരണമാണെന്നാണ് ചീഫ് സെക്രട്ടറിയുടെ ഓഫിസിന്റെ വിശദീകരണം. വാഹനം വാങ്ങിക്കുന്നതിനുള്ള ഫണ്ടുകളില്‍ കുറവുണ്ടായാല്‍ ഇങ്ങനെ ചെയ്യാറുണ്ടെന്നും അവര്‍ പറയുന്നു. ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നത് ഡിജിപിയുടെ പേരിലുള്ള വാഹനമാണെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ എന്തു സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിക്ക് വാഹനം നല്‍കിയതെന്നു വിശദീകരിക്കാന്‍ അവര്‍ തയാറായില്ല.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7