മോദി കക്കൂസ് ആണെങ്കില്‍ പിണറായി മൂത്രപ്പുര..!!!

ശുചിത്വം ഉറപ്പിക്കാന്‍ രാജ്യം മുഴുവന്‍ ശൗചാലയങ്ങള്‍ നിര്‍മിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയെ പരിഹസിച്ചവരായിരുന്നു കേരളത്തിലെ സിപിഎമ്മുകാര്‍. എന്നാല്‍ ഇപ്പോള്‍ മോദിയുടെ കക്കൂസിനെ പരിഹസിച്ചവര്‍ ഇതാ സംസ്ഥാനത്ത് മൂത്രപ്പുര നിര്‍മിച്ച് വന്‍ വിപ്ലവം സൃഷ്ടിക്കുന്നു. സമ്പൂര്‍ണ ശുചിത്വപദവി കിട്ടാനാണ് അടിയന്തരമായി മൂത്രപ്പുര നിര്‍മാണം. ഓരോ ജില്ല തിരിച്ചും മൂത്രപ്പുര സ്ഥാപിക്കുന്നതിന് കണക്കെടുപ്പ് ആരംഭിച്ചു. ജില്ലാതല കണക്ക് ഈമാസം 25-ന് കുടുംബശ്രീ മിഷന് കിട്ടും. ബജറ്റില്‍ 12,000 മൂത്രപ്പുര നിര്‍മിക്കുമെന്ന് മന്ത്രി ടി.എം. തോമസ് ഐസക് പ്രഖ്യാപിക്കുംമുന്നെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു.

ഒരോ ജില്ലയിലും പെട്രോള്‍ പമ്പിനോടും മറ്റുംചേര്‍ന്ന് പൊതുസ്ഥലത്ത് പ്രവര്‍ത്തിക്കുന്ന മൂത്രപ്പുര എത്ര? ഭാഗികമായി പ്രവര്‍ത്തിക്കുന്നതും അടഞ്ഞുകിടക്കുന്നതും എത്ര?… എന്നിങ്ങനെ വേര്‍തിരിച്ചാണ് കണക്കെടുപ്പ്. ഇതിനുപുറമേ പുതുതായി നിര്‍മിക്കേണ്ടതെവിടെ? സ്ഥലംകിട്ടുമോ? എന്നതിന്റെയും വിശദാംശങ്ങള്‍ തയ്യാറാക്കുന്നുണ്ട്.

തദ്ദേശസ്ഥാപനങ്ങളുടെ പുതിയ ബജറ്റില്‍ ഇതിനായി പണം നീക്കിവെക്കും. പിന്നാലെ നിര്‍മാണം തുടങ്ങും. കുടുംബശ്രീയാണ് നിര്‍മാണം. നിര്‍മാണമേഖലയില്‍ കുടുംബശ്രീക്ക് 228 ഗ്രൂപ്പുകളുണ്ട്. ഇവരെ ഉപയോഗിച്ച് ഉടനെ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. പെട്രോള്‍ പമ്പുകള്‍, കുടുംബശ്രീയുടെതന്നെ ടേക് എ ബ്രേക്ക് വിശ്രമകേന്ദ്രങ്ങള്‍ എന്നിവയ്ക്കുപുറമേ സര്‍ക്കാര്‍ ഏജന്‍സികളും പൊതുമേഖലാ സ്ഥാപനങ്ങളും സഹകരണ സംഘങ്ങളും സ്‌പോണ്‍സര്‍മാരായി രംഗത്തുവരും. ഇതിനുപുറമേയാണ് തദ്ദേശസ്ഥാപനങ്ങളുടെ സഹായം സര്‍ക്കാര്‍ ബജറ്റിലൂടെ അഭ്യര്‍ഥിച്ചിരിക്കുന്നത്.

മൂത്രപ്പുരകളുടെ മേല്‍നോട്ടവും കുടുംബശ്രീതന്നെ ഏറ്റെടുക്കും. യൂസര്‍ ഫീ ഏര്‍പ്പെടുത്തും. ഇതിലൂടെ കിട്ടുന്ന വരുമാനം ശുചീകരണത്തിനും വൈദ്യുതി ചാര്‍ജിനും ഉപയോഗിക്കും. സ്വച്ഛ് ഭാരത് അഭിയാന്‍, ശുചിത്വമിഷന്‍ എന്നിവയുടെ ഫണ്ടും കിട്ടുമ്പോള്‍ നടത്തിപ്പുകാര്‍ക്കും വരുമാനത്തിന് ബുദ്ധിമുട്ടുണ്ടാവില്ല. ഒരു ടോയ്‌ലറ്റില്‍ മൂന്നു ജോലിക്കാര്‍ വീതമുണ്ടാകും. ഇങ്ങനെവരുമ്പോള്‍ 36,000 പേര്‍ക്ക് തൊഴിലും കിട്ടും.

pathram:
Related Post
Leave a Comment