ഇന്ത്യയിൽ 5ജിയെത്താൻ ഇനിയും വൈകും. രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികളൊന്നും തന്നെ 5ജി സ്‌പെക്ട്രം വാങ്ങാൻ യാതൊരു താൽപര്യവും കാണിക്കുന്നില്ല. ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) നിർദേശിക്കുന്ന വില താങ്ങാനാകാത്തതാണെന്നാണ് വിശദീകരണം.
മെഗാഹെർട്‌സിന് 493 കോടി രൂപ വച്ച് 100 മെഗാഹെട്‌സിന് 50,000 കോടി രൂപയോളമാണ് വില. നിരക്ക് കൂടുതലാണെന്ന് കമ്പനികളും നിരക്ക് മാറ്റില്ലെന്ന് ട്രായും പറയുന്നു. നേരത്തെ തന്നെ കടബാധ്യതയുള്ള എയർടെല്ലും വോഡാഫോണും 5ജി വാങ്ങാൻ സാധ്യത കുറവാണ്. എന്നാൽ റിലയൻസ് ജിയോ നിലപാട് വ്യക്തമാക്കിയിട്ടില്ല.
കമ്പനികളും ട്രായും തമ്മിൽ ചർച്ച നടക്കുന്നുണ്ട്. പക്ഷേ വില കുറക്കാത്തതിനാൽ 5ജി ഇന്ത്യയിലെത്താൻ ഇനിയും വൈകും.