2 കോടി 81 ലക്ഷം രൂപ വക മാറ്റി; സംസ്ഥാന പൊലീസ് മേധാവിക്ക് എതിരെ റിപ്പോർട്ട്

സിഎജി റിപ്പോർട്ടിൽ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക്‌ രൂക്ഷ വിമർശനം. നിർദേശങ്ങളും ചട്ടങ്ങളും ലംഘിച്ചതായി റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വച്ചു.

ജീവനക്കാർക്ക് ക്വാട്ടേർസ് നിർമിക്കാനുള്ള 2 കോടി 81 ലക്ഷം രൂപ സംസ്ഥാന പൊലീസ് മേധാവി വകമാറ്റിയതായും അപ്പർ സബോർഡിനേറ്റ് ജീവനക്കാർക്കുള്ള തുക ഡിജിപിക്കും എഡിജിപിക്കും വില്ലകൾ നിർമിക്കാനായി വകമാറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു.

ഉപകരണങ്ങൾ വങ്ങുന്നതിൽ സ്റ്റോർ പർച്ചൈസ് മാനുവലും സിവിസി നിർദേശങ്ങളും പൊലീസ് വകുപ്പ് ലംഘിച്ചുവെന്നും പൊലീസിന് കാർ വാങ്ങിയതിലും ക്രമക്കേട് ഉണ്ടെന്നുമാണ് സിഎജിയുടെ കണ്ടെത്തൽ. തിരുവനന്തപുരം സ്‌പെഷ്യൽ ആംമ്ഡ് ബറ്റാലിയനിൽ ഉപയോഗയോഗ്യമായ ആയുധങ്ങളുടെയും മറ്റും എണ്ണത്തിൽ കുറവ് കണ്ടെത്തിയിട്ടുണ്ട്.

മാത്രമല്ല, കുറ്റക്കാർക്കെതിരെ നടപടിയെടുക്കാതെ, ക്രമക്കേട് മൂടിവയ്ക്കാൻ ശ്രമിച്ചു എന്ന കണ്ടെത്തലും സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. മാത്രമല്ല, വിവിഐപികൾക്ക് വേണ്ടി ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങിയതിലും സ്റ്റേറ്റ് പൊലീസ് ചീഫ് നേരിട്ട് ഇടപെട്ടുവെന്നും ഇതിൽ ക്രമക്കേട് നടന്നുവെന്നുമാണ് കണ്ടെത്തൽ.
ഇതിൽ ദർഘാസ് വിളിക്കാതെ ടെക്‌നിക്കൽ കമ്മിറ്റി രൂപീകരിച്ച് ഇതുവഴി വാഹനങ്ങൾ തെരഞ്ഞെടുത്തു. ഇതിനു ശേഷം സംസ്ഥാന സർക്കാറിന്റെ അനുമതിതേടാതെ 33 ലക്ഷം രൂപ അഡ്വാൻസ് നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഈ വിഷയത്തിൽ സംസ്ഥാന സർക്കാറിനോട് അനുമതി ആവശ്യപ്പെട്ടുവെങ്കിലും ഇതുവരെയും അനുമതി നൽകിയിട്ടില്ല.

Similar Articles

Comments

Advertismentspot_img

Most Popular