അടുത്ത 48 മണിക്കൂറിനുള്ളില്‍ പാക്കിസ്ഥാന്‍ സുപ്രധാന തീരുമാനങ്ങളെടുക്കും

ഇസ്ലാമാബാദ്: അടുത്ത 48 മണിക്കൂറിനുള്ളില്‍ പാകിസ്ഥാന്‍ ചില സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ- സാമ്പത്തിക സാഹചര്യങ്ങള്‍ മനസിലാക്കുന്നതിന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും പാര്‍ട്ടിയിലെ വക്താക്കളുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ ഇന്ന് മന്ത്രിസഭാ യോഗവും ചേര്‍ന്നിട്ടുണ്ട്.

രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന വില വര്‍ദ്ധനവിനെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ വന്‍ ജനരോഷമാണ് ഉയര്‍ന്നുവരുന്നത്. ഇതിന് പരിഹാരം കണ്ടേക്കുമെന്ന സൂചനയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവുന്നുണ്ട്. ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ഭരണപക്ഷ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹരിക് ഇന്‍സാഫിന്റെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തിട്ടുണ്ട്. സര്‍ക്കാരിനെതിരെ മാദ്ധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകളില്‍ ഇമ്രാന്‍ഖാന്‍ യോഗത്തില്‍ ആശങ്ക പ്രകടിപ്പിച്ചു.

മാധ്യമങ്ങള്‍ക്ക് സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനുള്ള അവസ്ഥ ഉണ്ടാക്കരുതെന്ന് ഇമ്രാന്‍ ഖാന്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഹാഫിസ് ഷെയ്ഖിന്റെ നേതൃത്വത്തിലുള്ള സാമ്പത്തിക സംഘം പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹാരം കാണുന്നതിനുള്ള പദ്ധതികളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7