കുട്ടി രാജാക്കന്മാരെ ഇന്നറിയാം… അഞ്ചാം ലോക കിരീടം തേടി ഇന്ത്യ

അണ്ടര്‍ 19 ലോകകപ്പ് ഫൈനല്‍ ഇന്ന്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ അയല്‍ക്കാരായ ബംഗ്ലാദേശിനെയാണ് കലാശപ്പോരില്‍ നേരിടുക. ടൂര്‍ണമെന്റില്‍ മികച്ച ഫോമിലുള്ള ഇന്ത്യ തോല്‍വി അറിയാതെയാണ് ഫൈനലില്‍ എത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ പോച്ചസ്ട്രൂമില്‍ ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് 1.30നാണ് മത്സരം. ബംഗ്ലാദേശ് ആദ്യ കിരീടം ലക്ഷ്യമിടുമ്പോള്‍ ഇന്ത്യ അഞ്ചാം കിരീടം തേടിയാണ് ഇറങ്ങുക. തുടര്‍ച്ചയായ മൂന്നാം ഫൈനലിലാണ് ഇന്ത്യ ഇറങ്ങുന്നത്.

സെമിഫൈനലില്‍ ന്യൂസിലന്‍ഡിനെ ആറ് വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ബംഗ്ലാദേശ് ഫൈനലില്‍ പ്രവേശിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ 44.1 ഓവറില്‍ നാലു വിക്കറ്റ് നഷ്ടപ്പെടുത്തി ബംഗ്ലാദേശ് വിജയിക്കുകയായിരുന്നു. ബംഗ്ലാദേശിനായി മഹ്മൂദുല്‍ ഹസന്‍ ജോയ് സെഞ്ചുറി അടിച്ചു.

pathram:
Related Post
Leave a Comment