ബിജെപിയുടെ കളി ഇനി വേണ്ട…

ചെന്നൈ: വിജയ് സിനിമയുടെ ചിത്രീകരണം തടസ്സപ്പെടുത്തുന്നത് പ്രതിരോധിക്കാന്‍ താരത്തിന്റെ ഫാന്‍സ് അസോസിയേഷനായ മക്കള്‍ ഇയ്യക്കത്തിന്റെ തീരുമാനം. ആദായനികുതി വകുപ്പിന്റെ ചോദ്യം ചെയ്യലിനു പിന്നാലെ താരത്തിന്റെ സിനിമ ചിത്രീകരണം തടസപ്പെടുത്താല്‍ ശ്രമിച്ചതിനെ തുര്‍ന്നാണിത്. കഴിഞ്ഞ ദിവസം മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണം തടയാന്‍ ബിജെപി ശ്രമിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. 30 മണിക്കൂര്‍ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിട്ടും വിജയ്‌യുടെ വീട്ടില്‍നിന്നു നികുതിവെട്ടിപ്പിനു പ്രത്യക്ഷത്തില്‍ തെളിവുകളൊന്നും കിട്ടിയിരുന്നില്ല. വിജയ്‌യെ കസ്റ്റഡിയില്‍ എടുത്തതിനെ തുടര്‍ന്ന് തടസ്സപ്പെട്ട ലോകേഷ് കനകരാജിന്റെ മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണം വെള്ളിയാഴ്ചയാണു പുനഃരാരംഭിച്ചത്. ഇതിനു പിന്നാലെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പറേഷന്റെ സ്ഥലം ഷൂട്ടിങ്ങിനായി വിട്ടുകൊടുക്കരുത് എന്നാവശ്യപ്പെട്ടായിരുന്നു ബിജെപിയുടെ സമരം. കല്‍ക്കരി ഖനികള്‍ ചിത്രീകരിക്കുന്നത് സുരക്ഷയെ ബാധിക്കും എന്നാരോപിച്ചു ബിജെപി പ്രവര്‍ത്തകര്‍ കോര്‍പറേഷന്റെ മുഖ്യ കവാടത്തിലേക്കു മാര്‍ച്ച് നടത്തി. സമര വിവരമറിഞ്ഞ് നൂറുകണക്കിനു മക്കള്‍ ഇയ്യക്കം പ്രവര്‍ത്തകര്‍ നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പറേഷന്‍ കവാടത്തിലേക്കു കുതിച്ചെത്തി. തുടര്‍ന്നാണു ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം പിന്‍വലിച്ചത്.

സിനിമയില്‍ രാഷ്ട്രീയം കലര്‍ത്താനുള്ള എല്ലാ ശ്രമങ്ങളും തടയുമെന്നു സിനിമാ സംഘടനകള്‍ പ്രഖ്യാപിച്ചു. വിതരണക്കാരുടെ സംഘടനയും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ എഫ്ഇഎഫ്എസ്‌ഐയുമാണ് പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്‌

pathram:
Leave a Comment