കൊറോണ: ലുലു ജീവനക്കാര്‍ സുരക്ഷിതര്‍

കൊറോണ വൈറസ് പടര്‍ന്ന സാഹചര്യത്തില്‍ ചൈനയിലും ഹോങ്കോങ്ങിലുമുള്ള ലുലു ഗ്രൂപ്പിലെ ജീവനക്കാര്‍ സുരക്ഷിതരാണെന്ന് ലുലു ഗ്രൂപ്പ് കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. മലയാളികള്‍ ഉള്‍പ്പെടെ ഇരുനൂറിലധികം ഇന്ത്യക്കാരായ ജീവനക്കാരാണ് ലുലുവിന് ചൈനയിലും ഹോങ്കോങ്ങിലുമായുള്ളത്. ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ പ്രത്യേക നിര്‍ദേശപ്രകാരം ഇവര്‍ക്കാവശ്യമായ മാസ്‌ക് അടക്കമുള്ള എല്ലാ സംരക്ഷിതകവചങ്ങളും എത്തിച്ചുകൊടുത്തിട്ടുണ്ടെന്നും മീഡിയ വിഭാഗം അറിയിച്ചു. ജീവനക്കാരുമായി അബുദാബിയില്‍ നിന്ന് നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നുമുണ്ട്.

യു.എസിന്റെ പത്തുകോടി ഡോളര്‍ സഹായം

കൊറോണ വൈറസ് ബാധയെ നേരിടാന്‍ ചൈനയ്ക്കും മറ്റുരാജ്യങ്ങള്‍ക്കുമായി പത്തുകോടി ഡോളറിന്റെ (ഏകദേശം 715 കോടി രൂപ) സഹായം വാഗ്ദാനം ചെയ്ത് യു.എസ്. ചൈന വളരെ മികച്ചരീതിയിലാണ് വിഷയം കൈകാര്യംചെയ്തതെന്നും യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രശംസിച്ചു.

വിലക്ക് ശക്തമാക്കി ഹോങ് കോങ്, ലംഘിച്ചാല്‍ പിഴയും തടവും

ചൈനയില്‍നിന്നെത്തുന്നവര്‍ക്ക് രണ്ടാഴ്ചത്തേക്ക് നിര്‍ബന്ധവിലക്കേര്‍പ്പെടുത്തി ഹോങ് കോങ് ഉത്തരവിറക്കി. ഹോങ് കോങ്ങിലെത്തുന്ന വിദേശപൗരന്മാര്‍ ഹോട്ടല്‍മുറികളിലോ സര്‍ക്കാര്‍ നടത്തുന്ന കേന്ദ്രങ്ങളിലോ കഴിയണം. തദ്ദേശവാസികള്‍ അത്യാവശ്യങ്ങള്‍ക്കല്ലാതെ വീടുകളില്‍നിന്ന് പുറത്തിറങ്ങരുതെന്നും ഭരണകൂടം നിര്‍ദേശം നല്‍കി. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴയും തടവുശിക്ഷയും നല്‍കും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7