‘ഉപ്പും മുളകും’ എന്ന സീരിയലിലെ ലച്ചു എന്ന കഥാപാത്രമായി താന്‍ ഇനി ഉണ്ടാകില്ലെന്നു വെളിപ്പെടുത്തി നടി ജൂഹി റുസ്തഗി. യുട്യൂബില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഇനി സീരിയലിലേക്ക് തിരിച്ചു വരില്ലേ എന്ന് ചോദ്യം തുടര്‍ച്ചയായി നേരിടേണ്ടി വരുന്നതിനാലാണ് ഇപ്പോള്‍ ഇത് തുറന്നു പറയുന്നതെന്ന് ജൂഹി പറഞ്ഞു.
”സത്യം പറഞ്ഞാല്‍ ഉപ്പും മുളകിലേക്ക് തിരിച്ച് ഇനിയില്ല. കാരണം വേറെ ഒന്നുമല്ല. ഷൂട്ടും പ്രോഗ്രാമുകളും കാരണം പഠനം നല്ല രീതിയില്‍ ഉഴപ്പിയിട്ടുണ്ട്. പഠിപ്പ് ഉഴപ്പിയപ്പോള്‍ പപ്പയുടെ കുടുംബത്തില്‍ നിന്ന് നല്ല പ്രഷര്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഞാന്‍ പിന്മാറിയത്” ജൂഹി പറഞ്ഞു.
സിനിമയില്‍ നല്ല അവസരം കിട്ടിയാല്‍ അഭിനയിക്കുമെന്നും താരം വ്യക്തമാക്കി. അഭിനയം പോലെ ഇഷ്ടമുള്ള കാര്യമാണ് യാത്ര പോകുന്നതെന്നും അതിനു സമയം കണ്ടെത്തേണ്ടതുണ്ടെന്നും ജൂഹി പറഞ്ഞു. തന്റെ ബ്ലോഗിലൂടെ യാത്രാവിശേഷങ്ങള്‍ പങ്കുവയ്ക്കുമെന്നും എല്ലാവരും പിന്തുണ നല്‍കണമെന്നും താരം അഭ്യര്‍ഥിച്ചു.
key words: juhi Rustagi quits from the role of Lechu, here’s why