കൊറോണ പ്രതിരോധ പ്രവർത്തനങ്ങളും ചികിൽസാ മുന്നൊരുക്കങ്ങളും അതിവേഗം ഒരുക്കുകയാണ് ചൈന. രോഗ ബാധിതരെ ചികിൽസിക്കാൻ മാത്രമായി പുതിയ രണ്ട് ആശുപത്രികൾ നിർമിക്കുകയാണ് ചൈന. ഇതിന്റെ നിർമാണം ആറു ദിവസത്തിനകം പൂർത്തിയാക്കും. അടുത്തയാഴ്ചയോടെ തന്നെ രോഗബാധിതരെ പുതിയ താൽക്കാലിക ആശുപത്രിയിലേക്ക് മാറ്റാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. വുഹാനിലാണ് രണ്ട് ആശുപത്രിയും നിർമിക്കുന്നത്. കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ തൽസമയം ചൈന പുറത്തുവിടുന്നുണ്ട്. ആധുനിക സജ്ജീകരണങ്ങളും െതാഴിലാളികളും ഒരുമനസോടെ രാജ്യത്തിനായി നിൽക്കുന്ന കാഴ്ചയാണ് പുറത്തുവരുന്നത്.
25000 ചതുരശ്ര മീറ്ററിലായി വ്യാപിച്ചുകിടക്കുന്ന ആശുപത്രിയില്‍ 1000 കിടക്കകള്‍ ഉണ്ടാവും. ഇതിനുമുന്‍പ് 2003ല്‍ സാര്‍സ് പടര്‍ന്നുപിടിച്ചപ്പോഴും ഒരാഴ്ച കൊണ്ട് ബിജിങിലെ ഗ്രാമത്തില്‍ പ്രത്യേക ആശുപത്രി സജ്ജീകരിച്ചിരുന്നു. കൊറോണ വൈറസ് മൂലമുള്ള ശ്വാസകോശ രോഗം ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 106 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5000 വരും. മരണസംഖ്യ ഉയരുമെന്നാണ് ആശങ്ക.
Leave a Comment