ഒടുക്കത്തെ ഐഡിയ ആയിപ്പോയി..!!! ഡല്‍ഹിയില്‍ ബിജെപിയുടെ നീക്കങ്ങള്‍…

ന്യൂഡല്‍ഹി: അരാജകത്വത്തിനല്ല ദേശീയതയ്ക്കാണു ഡല്‍ഹിയിലെ ജനങ്ങള്‍ വോട്ടു ചെയ്യുകയെന്നു ബിജെപിയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ പ്രതികൂലമായി ബാധിക്കില്ല. കേജ്രിവാളിനെതിരെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തതു ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമാണ്. നിയമസഭ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളും നേടി ബിജെപി അധികാരത്തിലെത്തുമെന്നും ജാവഡേക്കര്‍ പറഞ്ഞു.

ജിന്നാ വാലി ആസാദി വേണോ ഭാരത് മാതാ കീ ജയ് എന്ന മുദ്രവാക്യം വേണോയെന്നു ഡല്‍ഹിയിലെ ജനങ്ങള്‍ക്കു തീരുമാനിക്കാമെന്നു പ്രകാശ് ജാവഡേക്കര്‍ ഫെബ്രുവരി 8ന് നടക്കുന്ന തിരഞ്ഞെടുപ്പിനു മുന്നോടിയായി വിളിച്ച പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ജിന്ന വാലി ആസാദി എന്ന മുദ്രവാക്യമാണ് പ്രതിഷേധത്തില്‍ ഉയര്‍ന്നു കേട്ടത്. ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ന്യൂനപക്ഷങ്ങള്‍ക്കിടിയില്‍ വിഷം കുത്തിവയ്ക്കുകയാണ്. രാജ്യ തലസ്ഥാനത്ത് കലാപം ഉണ്ടാക്കുകയെന്നതാണു കോണ്‍ഗ്രസിന്റെയും ആം ആദ്മിയുടെയും ലക്ഷ്യം. അവരത് നന്നായി ചെയ്യുന്നുണ്ടെന്നും പ്രകാശ് ജാവഡേക്കര്‍ കുറ്റപ്പെടുത്തി.

എന്തിനാണ് നിങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്നതെന്ന് ഇരുപാര്‍ട്ടികളോടും ഡല്‍ഹിയിലെ ജനങ്ങള്‍ ചോദിക്കണം ജാവേദ്കര്‍ പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയുടെയും ഇമ്രാന്‍ ഖാന്റെയും സ്വരം ഒരേപോലെയാണ്. ഷാഹീന്‍ ബാഗ് പ്രതിഷേധം കോണ്‍ഗ്രസിന്റേയും ആംആദ്മിയുടേയും സൃഷ്ടിയാണെന്നും ഇരുപാര്‍ട്ടികളും പരസ്പരം അവിശുദ്ധ ബന്ധം പുലര്‍ത്തുന്നതായി തെളിഞ്ഞുവെന്നും ജാവഡേക്കര്‍ ആരോപിച്ചിരുന്നു. ബിജെപിക്ക് വോട്ട് രേഖപ്പെടുത്തിയാല്‍ ഡല്‍ഹിയില്‍ ‘ഷാഹീന്‍ ബാഗ്’ ഉണ്ടാകില്ലെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ തിരഞ്ഞെടുപ്പ് പ്രസംഗം വിവാദമായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7