ഇന്ത്യന്‍ ടീമംഗങ്ങളേക്കാള്‍ ന്യൂസിലന്‍ഡ് ഭയക്കുന്നത്…

ഇന്ത്യയുമായുള്ള മത്സരത്തില്‍ ടീമംഗങ്ങളേക്കാള്‍ ഞങ്ങള്‍ ഭയക്കുന്നത് ഗ്യാലറിയില്‍ ഇരിക്കുന്ന ആരാധകരെയാണെന്ന് കിവീസ് താരം റോസ് ടെയ്‌ലര്‍. ഗാലറിയാണു ന്യൂസീലന്‍ഡിന്റെ ഭീഷണിയും ഇന്ത്യയുടെ കരുത്തും. മത്സരത്തലേന്നുള്ള പത്രസമ്മേളനത്തില്‍ താരം പറഞ്ഞു: ‘ഇന്ത്യയ്‌ക്കെതിരെ ലോകത്തിന്റെ ഏതു ഭാഗത്തു കളിച്ചാലും ഞങ്ങളുടെ പ്രധാന പേടി ഗാലറിയില്‍ നിറഞ്ഞു കവിയുന്ന ഇന്ത്യന്‍ ആരാധകരാണ്. കഴിഞ്ഞ ദിവസം തന്നെ ഇന്ത്യന്‍ കുതിപ്പിന് ഊര്‍ജം പകര്‍ന്നത് ആര്‍ത്തലച്ച കാണികളാണ്. ഏതു ടീമും കൊതിച്ചുപോകും ഇത്തരം ആരാധകരെ കിട്ടാന്‍!’ ഗ്രൗണ്ടിലെ അന്തരീക്ഷം ഉഗ്രനായിരുന്നു എന്നു പറഞ്ഞ് വിരാട് കോലി നന്ദി പറഞ്ഞതും ഇന്ത്യന്‍ ആരാധകരോടാണ്. ഇന്ന് ഓക്‌ലന്‍ഡിലെ ഗാലറിയില്‍ ടീം ഇന്ത്യയ്ക്ക് പ്രചോദനമാവുക പാറിപ്പറക്കുന്ന ത്രിവര്‍ണ പതാകകള്‍ തന്നെയാകും!

രണ്ടാം ടി20 മത്സരം ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.20ന് ആണ്. ആദ്യ മത്സരം ഇന്ത്യ ടി20യില്‍ ആറ് വിക്കറ്റിന് ജയിച്ചിരുന്നു. രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ ഓപ്പണ്‍ സംഖ്യം മികച്ച കാഴ്ച പുറത്തെടുത്താല്‍ ഇന്ത്യക്ക് മികച്ച റണ്‍ റേറ്റില്‍ എത്താന്‍ സാധിക്കും. ബാറ്റിങ് നിരയില്‍ പുതിയ മാറ്റങ്ങള്‍ ഒന്നും തന്നെ ക്യപ്റ്റന്‍ പരീക്ഷിക്കാന്‍ സാധ്യത കുറവാണ്. നാലാം നമ്പറില്‍ ശ്രേയസ് അയ്യരും മികച്ച് ബാറ്റിങ് കാഴ്ചവെച്ചതിനാല്‍ അയ്യര്‍ തന്നെ തുടരാനാണ് സാധ്യത.

എന്നാല്‍ കിവീസിന് റണ്‍സ് വിട്ടുകൊടുത്ത ബോളിങ് നിരയില്‍ ഇന്ത്യ ഇന്ന് പരീക്ഷണത്തിന് മുതിര്‍ന്നേക്കും. ഷാര്‍ദുല്‍ ഠാക്കൂറിന് പകരം നവ്ദീപ് സെയ്‌നി വന്നേക്കാം. ഡെത്ത് ഓവറില്‍ ബുംറ അച്ചടക്കത്തോടെ പന്ത് എറിയുന്നതിനാല്‍ കിവീസിനെ കുറഞ്ഞ് സ്‌കോറില്‍ ഇന്ത്യക്ക് ഒതുക്കാന്‍ കഴിഞ്ഞത്. മധ്യ ഓവറുകളില്‍ ജഡേജ, ശിവം ദുബെ, ചഹല്‍ എന്നിവരും ഉണ്ട്.

ഈഡന്‍ പാര്‍ക്കില്‍ അവസാനം നടന്ന ആറ് മത്സരങ്ങളില്‍ അഞ്ചിലും രണ്ടാമത് ബാറ്റ് ചെയ്യുന്നവരാണ് ജയിച്ചത്. അതുകൊണ്ട് ടോസ് നിര്‍ണായകമാണെന്ന് ഇരുടീമുകളും കണക്കുകൂട്ടുന്നു. ഓക്ലന്‍ഡിലെ രണ്ടാം മത്സരത്തിലും റണ്‍ ഒഴുകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

pathram:
Related Post
Leave a Comment