വാളയാര്‍ കേസില്‍ സംസ്ഥാന വനിതാ കമ്മീഷനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. തൃശൂര്‍ അരിമ്പൂരില്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ എം സി ജോസഫൈന്‍, കമ്മീഷന്‍ അംഗം ഷിജി ശിവജി എന്നിവര്‍ സഞ്ചരിച്ചിരുന്ന കാറിന് നേരെ പാഞ്ഞടുത്ത പ്രതിഷേധക്കാര്‍ കരിങ്കൊടി വീശി.
സംസ്ഥാന വനിതാകമ്മീഷനും അരിമ്പൂര്‍ ഗ്രാമപഞ്ചായത്തും ചേര്‍ന്ന് സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യാനെത്തുന്നതിനിടെയാണ് സംഭവം. പ്രതിഷേധക്കാര്‍ വാഹനം തടയാന്‍ ശ്രമിച്ചതോടെ പ്രദേശത്ത് സംഘര്‍ഷമായി. പ്രവര്‍ത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
വാളയാര്‍ പീഡന കേസില്‍ പ്രതികള്‍ക്കെതിര വനിതാ കമ്മീഷന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ല എന്നാരോപിച്ചായിരുന്നു കെ എസ് യു യൂത്ത് കോണ്ഗ്രസ്സ് പ്രവര്‍ത്തകരുടെ പ്രതിഷേധം.