വട്ടിയൂര്‍ക്കാവില്‍ വീഴ്ച്ച; നടപടി ഇന്നുണ്ടാകും

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ വീഴ്ച വരുത്തിയതിന് ജില്ലാ കളക്ടര്‍ക്കെതിരെ നടപടി ഉണ്ടാകുമോയെന്ന് ഇന്നറിയാം. വിശദീകരണം ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കളക്ടര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളില്‍ അന്വേഷണം നടത്തിയതിലെ വീഴ്ച, ഏകോപനമില്ലായ്മ എന്നിവ ചൂണ്ടിക്കാണിച്ചായിരുന്നു നോട്ടീസ്.

മഞ്ചശ്വരത്ത് അവലോകന യോഗത്തിനു പോയ മുഖ്യ തെരഞ്ഞടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഇന്ന് മടങ്ങിയെത്തിയ ശേഷം കളക്ടറുടെ വിശദീകരണം പരിശോധിക്കും. അതിനു ശേഷമായിരിക്കും തുടര്‍നടപടി തീരുമാനിക്കുന്നത്. വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നു.

സൂക്ഷ്മ പരിശോധന ഫലം വൈകുന്നതടക്കമുള്ള ഏകോപന കുറവും പ്രകടമായിരുന്നു. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങളില്‍ ടിക്കാറാം മീണ അതൃപ്തി രേഖപ്പെടുത്തിയത്.

ജില്ലാ കളക്ടര്‍ നല്‍കുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാകും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ മാറ്റണോ വേണ്ടയോ എന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങണോ എന്ന് തീരുമാനിക്കുക. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതല നിര്‍വഹിക്കാന്‍ പല വിഭാഗങ്ങളിലായ പത്തിലേറെ ഉദ്യോഗസ്ഥരെ ആണ് വട്ടിയൂര്‍ക്കാവില്‍ നിയമിച്ചിരുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular