തീവ്രവാദി ബന്ധം സംശയിച്ച് കസ്റ്റഡിയിലെടുത്ത കൊടുങ്ങല്ലൂര്‍ സ്വദേശി റഹീമിനെ വിട്ടയച്ചു

കൊച്ചി: തീവ്രവാദ ബന്ധം സംശയിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍ റഹീമിനെ വിട്ടയച്ചു. പൊലീസും എന്‍ഐഎയും തമിഴ്നാട് ക്യു ബ്രാഞ്ചും മിലിട്ടറി ഇന്റലിജന്‍സും 24 മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഇതിനെത്തുടര്‍ന്നാണ് അബ്ദുല്‍ ഖാദര്‍ റഹീമിനെ കസ്റ്റഡിയില്‍ നിന്ന് വിട്ടയക്കാന്‍ തീരുമാനിച്ചത്. അതേസമയം, ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.

ഇന്നലെ എറണാകുളം സിജെഎം കോടതിയില്‍ ഹാജരാകാനെത്തിയപ്പോഴാണ് അബ്ദുള്‍ ഖാദര്‍ റഹീമിനെ കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്തത്. തനിക്ക് തീവ്രവാദ സംഘടനകളുമായി യാതൊരു ബന്ധവുമില്ലെന്ന് അഖ്ദുള്‍ ഖാദര്‍ റഹീം അന്വേഷണ സംഘത്തോട് ആവര്‍ത്തിച്ചിരുന്നു. ശ്രീലങ്കയിലോ പാകിസ്ഥാനിലോ പോയിട്ടില്ലെന്നും ലഷ്‌കര്‍ കമാന്‍ഡര്‍ എന്ന് കേന്ദ്ര ഏജന്‍സികള്‍ പറയുന്ന അബു ഇല്യാസിനെ പരിചയമില്ലെന്നും റഹീം ആവര്‍ത്തിച്ചു. ഇന്ത്യയിലേക്ക് പോരും മുമ്പ് ബഹ്‌റൈന്‍ പൊലീസ് ചോദ്യം ചെയ്തിരുന്നതായും ഇയാള്‍ പൊലീസിനെ അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular