ഏഴ് റണ്‍സിന് രണ്ടുവിക്കറ്റ്; 25ന് 3; ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെ

വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഏഴു റണ്‍സിനിടയില്‍ രണ്ടു വിക്കറ്റ് നഷ്ടമായി. പിന്നാലെ സ്‌കോര്‍ 25ല്‍ എത്തിയപ്പോഴേക്കും ക്യാപ്റ്റന്‍ കോഹ്ലി (9)യേയും പുറത്താക്കി വിന്‍ഡീസ് ആഞ്ഞടിച്ചു. മായങ്ക് അഗര്‍വാള്‍ (5), ചേതേശ്വര്‍ പൂജാര (2) എന്നിവരാണ് ആദ്യം പുറത്തായത്. രണ്ടു വിക്കറ്റും വീഴ്ത്തിയത് കേമര്‍ റോച്ചാണ്. ഗബ്രിയേലിനാണ് കോഹ്ലിയുടെ വിക്കറ്റ്.

ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇന്ത്യ 27 ഓവറില്‍ മൂന്ന് വിക്കറ്റിന് 80 റണ്‍സ് എന്ന നിലയിലാണ്.
ഓസ്ട്രേലിയക്കെതിരായ അതേ ടീമിനെ നിലനിര്‍ത്തിയാണ് ഇന്ത്യ കളിക്കുന്നത്. അശ്വിന്‍, വൃദ്ധിമാന്‍ സാഹ, കുല്‍ദീപ് യാദവ്, രോഹിത് ശര്‍മ്മ, ഉമേഷ് യാദവ് എന്നിവര്‍ കളിക്കുന്നില്ല.

വെസ്റ്റിന്‍ഡീസിനായി മുപ്പതുകാരന്‍ ശര്‍മാഹ് ബ്രൂക്ക്സ് അരങ്ങേറി. രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ശമി, ജസ്പ്രീത് ബുംറ എന്നിവരാണ് ഇന്ത്യയുടെ ബൗളിങ് ഡിപാര്‍ട്മെന്റ് നയിക്കുക. മഴ മൂലം 15 മിനിറ്റ് വൈകിയാണ് മത്സരം തുടങ്ങിയത്.

pathram:
Related Post
Leave a Comment