രണ്ടാം ട്വന്റി20: വിന്‍ഡീസിന് 168 റണ്‍സ് വിജയലക്ഷ്യം തീര്‍ത്ത് ഇന്ത്യ; മഴ കളിമുടക്കി

ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിന് 168 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടി. രോഹിത് ശര്‍മ്മയുടെ അര്‍ധ സെഞ്ചുറിയാണ് ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് നാല് വിക്കറ്റിന് 15.3 ഓവറില്‍ 98 റണ്‍സ് എടുത്തു നില്‍ക്കെ മഴയെത്തി. ഇതോടെ കളി നിര്‍ത്തിവച്ചിരിക്കുകയാണ്.

51 പന്തില്‍ ആറു ഫോറിന്റേയും മൂന്ന് സിക്സിന്റേയും അകമ്പടിയോടെ രോഹിത് ശര്‍മ്മ 67 റണ്‍സ് അടിച്ചു. 41 പന്തില്‍ നിന്ന് രോഹിത് ഫിഫ്റ്റി പൂര്‍ത്തിയാക്കി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് ശിഖര്‍ ധവാന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 16 പന്തില്‍ 23 റണ്‍സെടുത്ത ധവാനെ കീമോ പോള്‍ ബൗള്‍ഡാക്കി. ഓപ്പണിങ് വിക്കറ്റില്‍ രോഹിതിനൊപ്പം 67 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ധവാന്‍ പുറത്തായത്.

ഇന്ത്യയുടെ സ്‌കോര്‍ 100 റണ്‍സ് പിന്നിട്ടതിന് പിന്നാലെ രോഹിത് ശര്‍മ്മയും ഔട്ടായി. ഒഷെയ്ന്‍ തോമസിനായിരുന്നു വിക്കറ്റ്. വിരാട് കോലി 28 റണ്‍സിന് പുറത്തായപ്പോള്‍ ഋഷഭ് പന്തും ക്രുണാല്‍ പാണ്ഡ്യയും നിറം മങ്ങി. ഇരുവരും രണ്ടക്കം കണ്ടില്ല. 13 പന്തില്‍ 20 റണ്‍സെടുത്ത് ക്രുനാല്‍ പാണ്ഡ്യയും നാല് പന്തില്‍ ഒമ്പത് റണ്‍സുമായി രവീന്ദ്ര ജഡേജയും പുറത്താകാതെ നിന്നു.

വിന്‍ഡീസിനായി ഒഷെയ്ന്‍ തോമസും ഷെല്‍ഡണ്‍ കോട്രേലും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. കീമോ പോള്‍ ഒരു വിക്കറ്റെടുത്തു. ആദ്യ മത്സരത്തില്‍ നാലു വിക്കറ്റിന് ജയിച്ച ഇന്ത്യയ്ക്ക് ഈ മത്സരം കൂടി ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. മൂന്നു മത്സരങ്ങളാണ ട്വന്റി-20 പരമ്പരയിലുള്ളത്.

pathram:
Related Post
Leave a Comment