ബിജെപിക്ക് വോട്ട് ചെയ്യാത്തവരുടെയും മനസ് കീഴടക്കാന്‍ പുതിയ തന്ത്രവുമായി മോദി

ന്യൂഡല്‍ഹി: ശുഭാപ്തി വിശ്വാസത്തോടെ പ്രവര്‍ത്തിക്കാന്‍ ബിജെപി എംപിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേശം. ബിജെപിക്ക് വോട്ടുചെയ്യാത്തവരുടെ മനസുകള്‍കൂടി കീഴടക്കാന്‍ ഇതിലൂടെ കഴിയണമെന്നും ബിജെപി എംപിമാര്‍ക്കുവേണ്ടി സംഘടിപ്പിച്ച രണ്ടു ദിവസത്തെ പരിശീലന പരിപാടിയുടെ സമാപന ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

2024 ല്‍ വരാനിരിക്കുന്ന അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ബിജെപി എംപിമാരെ ഉപദേശിച്ചു. മികച്ച പ്രവര്‍ത്തനത്തിലൂടെയും ആകര്‍ഷകമായ പെരുമാറ്റത്തിലൂടെയും മണ്ഡലം നിലനിര്‍ത്താന്‍ കഴിയുമെന്ന് ഉറപ്പാക്കണം.

എല്ലാവരുടെയും ക്ഷേമത്തിനായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തണം. ബിജെപിക്ക് വോട്ടു ചെയ്യാത്തവരോട് നിഷേധാത്മക നിലപാട് സ്വീകരിക്കാന്‍ പാടില്ല. ആത്മാര്‍ഥമായ പ്രവര്‍ത്തനവും മികച്ച പെരുമാറ്റവും പാര്‍ട്ടിക്ക് വോട്ടുചെയ്യാത്തവരെപ്പോലും നിങ്ങളിലേക്ക് അടുപ്പിക്കുമെന്നും പ്രധാനമന്ത്രി ഉപദേശിച്ചു.

pathram:
Related Post
Leave a Comment