പാലക്കാട്ടെ തോറ്റ എംപിയെ ചെന്നൈയിലും ആലത്തൂരെ തോറ്റ എംപിയെ ബംഗളൂരുവിലും നിയമിക്കാമെങ്കില്‍ അവരുടെ സങ്കടവും തീരും..!!!!

കൊച്ചി: ആറ്റിങ്ങല്‍ മുന്‍ എംപി ഡോ. എ സമ്പത്തിനെ സംസ്ഥാന പ്രതിനിധിയായി ഡല്‍ഹിയില്‍ ക്യാബിനറ്റ് പദവിയോടെ നിയമിക്കാനുള്ള തീരുമാനത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍. ആറ്റിങ്ങലെ തോറ്റ എംപിയെ ദല്‍ഹിയില്‍ കേരളത്തിന്റെ ഹൈക്കമ്മീഷണറായി നിയമിക്കാനും സഖാവിന് ക്യാബിനറ്റ് റാങ്കും കൊടിവച്ച കാറും കൊടുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചത് നല്ല കാര്യമെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിക്കുന്നു.

കേന്ദ്ര-കേരള ബന്ധം ശക്തിപ്പെടുത്താനും, സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ കണക്കുപറഞ്ഞു വാങ്ങാനും ഈ നിയമനം ഉപകരിക്കും എന്നാണ് അവകാശവാദം. അതെന്തായാലും, സഖാവിന്റെ തൊഴിലില്ലായ്മ പരിഹരിക്കാനും അടൂര്‍ പ്രകാശിനെ ജയിപ്പിച്ചു വിട്ട ആറ്റിങ്ങലെ വോട്ടര്‍മാരെ തോല്പിക്കാനും സാധിച്ചു.

ഇതേ മാതൃകയില്‍, പാലക്കാട്ടെ തോറ്റ എംപിയെ ചെന്നൈയിലും ആലത്തൂരെ തോറ്റ എംപിയെ ബംഗളൂരുവിലും നിയമിക്കാമെങ്കില്‍ അവരുടെ സങ്കടവും തീരും; അയല്‍ സംസ്ഥാനങ്ങളുമായുളള ബന്ധവും മെച്ചപ്പെടും. തൃശ്ശൂരെ തോറ്റ എംപിയെ പോണ്ടിച്ചേരിയില്‍ നിയമിക്കുന്നപക്ഷം സിപിഐക്കാര്‍ക്കും സന്തോഷമാകും.

കണ്ണൂരെ തോറ്റ എംപിയെ മറന്നു കൊണ്ടല്ല ഇത്രയും എഴുതിയത്. കഴിവും പ്രാഗത്ഭ്യവും ഭാഷാ പരിജ്ഞാനവും പരിഗണിച്ച് സഖാവിനെ അമേരിക്കയിലെ കേരളത്തിന്റെ അംബാസിഡറോ ഐക്യരാഷ്ട്ര സഭയിലെ സംസ്ഥാനത്തിന്റെ സ്ഥിരം പ്രതിനിധിയോ ആയി നിയമിക്കണമെന്നും അദ്ദേഹം പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7