ഐസിസി ‘കുമ്പളങ്ങി നൈറ്റ്‌സ്’ കണ്ടിരുന്നോ ? വൈറല്‍ ചിത്രത്തിന് പിന്നില്‍!

ലണ്ടന്‍: ലോകകപ്പിലെ സെമി പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കമാവുകയാണ്. ആദ്യ സെമിയില്‍ ന്യുസിലന്‍ഡിനെ ഇന്ത്യ നേരിടും. സെമി അങ്കങ്ങള്‍ക്ക് മുന്‍പ് നാല് ടീമുകളുടെയും നായകന്‍മാരെ അണിനിരത്തി ഐസിസി ഒരു ചിത്രം ട്വീറ്റ് ചെയ്തു.
ചിത്രം വൈറലായതോടെ ഐസിസി ‘കുമ്പളങ്ങി നൈറ്റ്‌സ്’ കണ്ടിരുന്നോ എന്ന് ചോദിക്കുകയാണ് ആരാധകര്‍.

എന്നാല്‍ കുമ്പളങ്ങി നൈറ്റ്‌സിനും ഏറെക്കാലം പിന്നോട്ട് സഞ്ചരിച്ചാലാണ് ഈ ചിത്രത്തിന് പിന്നിലെ രഹസ്യം പിടികിട്ടുക. പ്രസിദ്ധ റോക്ക് സംഗീത ബാന്റായ ബീറ്റില്‍സിന്റെ ‘അബ്ബേ റോഡ്’ എന്ന അല്‍ബത്തിന്റെ കവര്‍ ചിത്രമാണിത്. 1969 സെപ്റ്റംബര്‍ 26ന് ബിറ്റില്‍സിന്റെ 11ാം ആല്‍ബമായാണ് അബ്ബേ റോഡ് പുറത്തിറങ്ങിയത്. ഈ വിഖ്യാത കവര്‍ ചിത്രത്തിന്റെ ഒട്ടേറെ അനുകരണങ്ങള്‍ പിന്‍കാലത്ത് പുറത്തുവന്നു.

ഇത്തരത്തിലൊരു മാതൃക മലയാളത്തില്‍ ഏറെ ശ്രദ്ധ നേടിയ ‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലും പ്രത്യക്ഷപ്പെട്ടു. ഈ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് അന്ന് ലഭിച്ചത്. ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ കുമ്പളങ്ങി നൈറ്റ്‌സ് നവാഗതനായ മധു സി നാരായണനാണ് സംവിധാനം ചെയ്തത്.

pathram:
Related Post
Leave a Comment