ലോകകപ്പ് സെമിപോരാട്ടത്തിന് മാഞ്ചസ്റ്ററില്‍ എത്തിയ ധോണിയ്ക്ക് സര്‍പ്രൈസ് ഒരുക്കി ആരാധകര്‍!

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ സെമി ഫെനല്‍ മത്സരങ്ങള്‍ നാളെ ആരംഭിക്കും. ഇന്ത്യന്‍ ആരാധകര്‍ കാത്തിരിക്കുന്ന ആദ്യ സെമി പോരാട്ടം നാളെയാണ്. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇന്ത്യ ന്യുസിലന്‍ഡിനെ നേരിടും. അഭിമാന പോരാട്ടത്തിനായി ടീം ഇന്ത്യ മാഞ്ചസ്റ്ററിലെത്തി.
വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘത്തിന് ഉജ്ജ്വല സ്വീകരണമാണ് ആരാധകര്‍ മാഞ്ചസ്റ്ററിലൊരുക്കിയത്. എന്നാല്‍ ഞായറാഴ്ച 38ാം ജന്‍മദിനം ആഘോഷിച്ച മുന്‍ നായകനും സീനിയര്‍ താരവുമായ എം എസ് ധോണിക്കായിരുന്നു ആരാധകരുടെ കൂടുതല്‍ കയ്യടി. ധോണിയെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നാണ് ആരാധകര്‍ വരവേറ്റത്.
ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമതെത്തിയാണ് ഇന്ത്യ സെമിയിലെത്തിയത്. ലോകകപ്പില്‍ ഇതിനകം അഞ്ച് സെഞ്ചുറികള്‍ നേടിയ രോഹിത് ശര്‍മ്മയാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയിലെ ശ്രദ്ധാകേന്ദ്രം. എട്ട് ഇന്നിംഗ്‌സുകളില്‍ നിന്ന് 647 റണ്‍സാണ് ഹിറ്റ്മാന്റെ സമ്പാദ്യം.

pathram:
Related Post
Leave a Comment