ബിനോയ്‌ക്കെതിരേ കൂടുതല്‍ തെളിവുകളുമായി യുവതി

പീഡനപരാതിയില്‍ ബിനോയ് കോടിയേരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ കൈമാറുമെന്ന് യുവതിയുടെ കുടുംബം. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധിക്കും മുമ്പ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് നീക്കം. കേസ് ശക്തമാക്കാന്‍ പുതിയ അഭിഭാഷകനെ നിയോഗിക്കുമെന്നും കുടുംബം വിശദമാക്കി.

കേസില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന് വരാനിക്കെയാണ് യുവതിയുടെ കുടുംബത്തിന്റെ നീക്കം. മുംബൈയിലെ ദിന്‍ഡോഷി സെഷന്‍സ് കോടതി ഉച്ചയ്ക്കുശേഷമാകും വിധി പറയുക. കഴിഞ്ഞ വെള്ളിയാഴ്ച ബിനോയിയുടെ അപേക്ഷയില്‍ വാദംകേട്ട കോടതി വിധിപറയുന്നത് തിങ്കളാഴ്ചത്തേക്കു മാറ്റിയിരുന്നു. എന്നാല്‍ കേസ് പരിഗണിക്കുന്ന സെഷന്‍സ് ജഡ്ജി അവധി ആയതിനാല്‍ ഇന്നത്തേക്ക് വീണ്ടും മാറ്റുകയായിരുന്നു.

ജൂണ്‍ 13 നാണ് ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശി മുംബൈ ഓഷിവാര സ്റ്റേഷനില്‍ പീഡന പരാതി നല്‍കിയത്. കസ്റ്റഡിയിലെടുക്കാന്‍ മുംബൈ പൊലീസ് കേരളത്തിലെത്തിയപ്പോള്‍ ബിനോയ് ഒളിവില്‍ പോവുകയായിരുന്നു. മുന്‍കൂര്‍ ജാമ്യം നിഷേധിച്ചാല്‍ ഉടന്‍ തന്നെ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യാനാണ് മുംബൈ പൊലീസിന്റെ നീക്കം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7