തിരുവനന്തപുരം: ആവശ്യസാധന നിയമത്തില്‍ ഭേദഗതി വരുത്തി കേരളത്തില്‍ കുപ്പിവെള്ളം 11 രൂപ നിരക്കില്‍ വില്‍ക്കന്‍ നടപടിയെടുക്കുമെന്ന് പി. തിലോത്തമന്‍. പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
സപ്ലൈകോ വഴി ഇപ്പോള്‍ തന്നെ 11 രൂപയ്ക്കാണ് കുപ്പിവെള്ളം വില്‍ക്കുന്നത്. ഈ വിലയ്ക്ക് കുപ്പിവെള്ളം എല്ലാവരിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായി റേഷന്‍ കടകള്‍ വഴി കുപ്പിവെള്ള വില്‍പ്പനയ്ക്കുളള സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിന് മറുപടിയായി പുറത്തെ കടകളിലെല്ലാം 20 രൂപയാണ് കുപ്പിവെള്ളത്തിനെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നടപടികളില്‍ അതൃപ്തി വ്യക്തമാക്കി പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.