ധവാന്റെ പകരക്കാരനാകാന്‍ നല്ലത് പന്തല്ല..!!! കപില്‍ ദേവ് നിര്‍ദേശിക്കുന്നത്…

വിരലിന് പരുക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്റെ പകരക്കാരന്‍ ആകാന്‍ മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ് നിര്‍ദേശിച്ച പേര് കേട്ട് ഏവരും ഞെട്ടി.. ധവാന്റെ പകരക്കാരനായി പലരും ഋഷഭ് പന്തിന്റെ പേര് നിര്‍ദേശിക്കുമ്പോള്‍ അജിങ്ക്യാ രഹാനെയുടെ പേരാണ് കപില്‍ നിര്‍ദേശിക്കുന്നത്. ധവാന്റെ പകരക്കാരന്‍ സ്ഥാനത്തേക്ക് ഋഷഭ് പന്തിനെക്കാളും അംബാട്ടി റായുഡുവിനേക്കാളും അനുയോജ്യന്‍ അജിങ്ക്യാ രഹാനെ തന്നെയാണെന്നും കപില്‍ പറഞ്ഞു.

ലോകകപ്പ് കളിച്ച അനുഭവസമ്പത്തും ഓപ്പണറായും മധ്യനിരയിലും കളിപ്പിക്കാമെന്നതും രഹാനെക്ക് മുന്‍തൂക്കം നല്‍കുന്നുവെന്നും കപില്‍ പറഞ്ഞു. എന്നാല്‍ ധവാന്റെ സ്റ്റാന്‍ഡ് ബൈ ആയി ഋഷഭ് പന്തിനെയാണ് ബിസിസിഐ ലണ്ടനിലേക്ക് അയച്ചിരിക്കുന്നത്. ശിഖര്‍ ധവാന്റെ പരിക്ക് ഒരാഴ്ചയ്ക്കകം ഭേദമായില്ലെങ്കില്‍ മാത്രമെ പന്തിനെ ധവാന്റെ പകരക്കാരനായി പ്രഖ്യാപിക്കൂ. നാളെ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ശിഖര്‍ ധവാന്റെ അഭാവത്തില്‍ കെ എല്‍ രാഹുല്‍ രോഹിത് ശര്‍മക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും.

നാലാം നമ്പറില്‍ ആരെ കളിപ്പിക്കണമെന്ന കാര്യത്തില്‍ ഇപ്പോഴും അന്തിമ തീരുമാനം എടുത്തിട്ടില്ല.വിജയ് ശങ്കറെയോ ദിനേശ് കാര്‍ത്തിക്കിനെയോ നാലാം നമ്പറില്‍ പരീക്ഷിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. ഇരുവരെയും കളിപ്പിച്ചില്ലെങ്കില്‍ ധോണി നാലാം നമ്പറില്‍ ഇറങ്ങുകയും രവീന്ദ്ര ജഡേജയെ കൂടി ഉള്‍പ്പെടുത്തി അഞ്ച് ബൗളര്‍മാരുമായി കളിക്കുക എന്നതും ടീമിന് മുന്നിലുള്ള സാധ്യതയാണ്.

pathram:
Related Post
Leave a Comment