പൊള്ളാര്‍ഡിന് ആരാധകരുടെ കൈയ്യടി; പക്ഷേ ബിസിസിഐയുടെ ശിക്ഷ…!!!

ഐപിഎല്‍ കലാശപ്പോരില്‍ അംപയറുടെ തീരുമാനത്തോട് വിയോജിച്ച് അതൃപ്തി പ്രകടിപ്പിച്ച മുംബൈ ഇന്ത്യന്‍സ് താരം കീറോണ്‍ പൊള്ളാര്‍ഡിന് പിഴശിക്ഷ. മാച്ച് ഫീയുടെ 25 ശതമാനമാണ് പൊള്ളാര്‍ഡിന് പിഴയായി ചുമത്തിയത്.

ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം ഡ്വെയ്ന്‍ ബ്രാവോ എറിഞ്ഞ അവസാന ഓവറിലായിരുന്നു വിവാദമായ സംഭവം. ബ്രാവോയുടെ മൂന്നാം പന്ത് വൈഡിന് ലൈനിന് പുറത്തുകൂടെ പോയെങ്കിലും അംപയര്‍ സിഗ്നല്‍ കാണിച്ചില്ല. ഇതോടെ ബാറ്റ് മുകളിലേക്കെറിഞ്ഞ് അതൃപ്തി രേഖപ്പെടുത്തി പൊള്ളാര്‍ഡ്. തൊട്ടടുത്ത പന്ത് എറിയും മുന്‍പ് ക്രീസില്‍ നിന്ന് വൈഡ് ലൈനിലേക്ക് മാറിനില്‍ക്കുകയും പന്ത് നേരിടാതെ പിന്‍മാറുകയും ചെയ്ത് അംപയറെ ട്രോളി പൊള്ളാര്‍ഡ്.

പിന്നാലെ അംപയര്‍മാര്‍ പൊള്ളാര്‍ഡിന്റെ അടുത്തെത്തി തങ്ങളുടെ വിയോജിപ്പ് അറിയിച്ചു. അംപയര്‍മാര്‍ അനുനയത്തിന് ശ്രമിച്ചെങ്കിലും പൊള്ളാര്‍ഡ് അനുകൂലമായി പ്രതികരിച്ചില്ല. ലെവല്‍ 1 കുറ്റമാണ് പൊള്ളാര്‍ഡിന് മേല്‍ ചുമത്തിയിരിക്കുന്നത്. ഐപിഎല്‍ പൊരുമാറ്റചട്ടത്തിലെ 2.8 നിയമം പൊള്ളാര്‍ഡ് ലംഘിച്ചു എന്നാണ് കണ്ടെത്തല്‍. ഐപിഎല്‍ 12-ാം സീസണിലെ മികച്ച ക്യാച്ചിനുള്ള പുരസ്‌കാരം നേടിയതിന് പിന്നാലെയാണ് പിഴശിക്ഷയുടെ വാര്‍ത്ത പൊള്ളാര്‍ഡിനെ തേടിയെത്തിയത്.

pathram:
Related Post
Leave a Comment