ചേച്ചിയും അനിയനും തമ്മിലുള്ള സ്‌നേഹത്തിന്റെ ആഴം വെളിപ്പെടുത്തുന്ന സംഭവമാണ് ജയ്പൂരിലുണ്ടായത്..!!! ചേച്ചിയുടെ സ്വപ്നം നിറവേറ്റാന്‍ 13 വയസുകാരന്‍ സമ്പാദിച്ചത് 62,000 രൂപ..!!! അതും നാണയത്തുട്ടുകളായി..!!! പക്ഷെ ഇതെല്ലാം ചില്ലറ തുട്ടുകളായാണ് അവന്‍ ശേഖരിച്ചത്. ഇരു ചക്രവാഹനം സ്വന്തമാക്കണമെന്നായിരുന്നു യാഷ് എന്ന പതിമൂന്നു വയസുകാരന്റെ ചേച്ചിയുടെ സ്വപ്നം.
രാജസ്ഥാനിലെ ജെയ്പൂറിലെ ഹോണ്ട ഷോറൂം വൈകിട്ട് അടയ്ക്കാന്‍ തുടങ്ങുമ്പോഴാണ് രണ്ടു ബാഗുകള്‍ നിറയെ കോയിനുകളുമായി യാഷ് എത്തിയത്. ഇത്രയും ചില്ലറകള്‍ എണ്ണി തിട്ടപ്പെടുത്താന്‍ കഴിയില്ലെന്നറിയിച്ച് അധികൃതര്‍ ആദ്യം യാഷിനെ മടക്കി അയക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
എന്നാല്‍ ഇത് താന്‍ വര്‍ഷങ്ങള്‍കൊണ്ട് തന്റെ ചേച്ചിക്കായി സമ്പാദിച്ചതാണെന്നും ഈ സമ്പാദ്യത്തിനു പിന്നില്‍ സ്‌കൂട്ടര്‍ വാങ്ങണമെന്ന ചേച്ചിയുടെ മോഹമാണെന്നും അറിഞ്ഞതോടെ അധികൃതര്‍ സമ്മതിച്ചു. രണ്ടരമണിക്കൂര്‍ കൊണ്ടാണ് ഈ ചില്ലറകള്‍ എണ്ണിതിട്ടപ്പെടുത്തിയത്. അതുകൊണ്ടു തന്നെ രാത്രി വൈകിയാണ് അവര്‍ക്ക് ഷോറൂം അടയ്ക്കാന്‍ കഴിഞ്ഞത്. ഈ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലും വൈറലായിരുന്നു.