തിരുവനന്തപുരം: പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റിലെ ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് മേധാവിക്കാണ് ഡിജിപി ലോക്നാഥ് ബെഹ്റ ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് ഉത്തരവിട്ടിരിക്കുന്നത്.
എഫ്ഐആര്‍ ലഭിച്ചശേഷം പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ വകുപ്പ്തല നടപടി സ്വീകരിക്കും. പോസ്റ്റല്‍ ബാലറ്റിലെ ക്രമക്കേടില്‍ പോലീസ് അസോസിയേഷന് പങ്കുണ്ടെന്നാണ് അരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചായിരിക്കും അന്വേഷണമെന്നാണ് സൂചന. പോസ്റ്റല്‍ ബാലറ്റിലെ ക്രമക്കേടിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ ഡിജിപിയോട് നിര്‍ദ്ദേശിച്ചിരുന്നു.