പന്തിന്റെ വെടിക്കെട്ടില്‍ രാജസ്ഥാന്‍ പുറത്തേക്ക്; പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചു

ഡല്‍ഹി ക്യാപിറ്റല്‍സിനോട് അഞ്ചു വിക്കറ്റിന് തോറ്റ രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചു. ഇനി രാജസ്ഥാന്‍ പ്ലേ ഓഫില്‍ കടക്കണമെങ്കില്‍ അദ്ഭുതങ്ങള്‍ സംഭവിക്കണം. 116 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹി 23 പന്ത് ബാക്കി നില്‍ക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ വിജയതീരത്തെത്തി.

നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചതിനാല്‍ ഡല്‍ഹിക്ക് ഒന്നും നഷ്ടപ്പെടാനില്ലായിരുന്നു. 38 പന്തില്‍ രണ്ട് ഫോറും അഞ്ചു സിക്സും സഹിതം 53 റണ്‍സ് അടിച്ച് ഋഷഭ് പന്തിന്റെ വെടിക്കെട്ട് പ്രകടനമാണ് ഡല്‍ഹിക്ക് അനായാസ വിജയമൊരുക്കിയത്. ഇഷ് സോധി മൂന്നും ശ്രേയസ് ഗോപാല്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ യുവതാരം റിയാന്‍ പരാഗിന്റെ അര്‍ദ്ധ സെഞ്ചുറി മികവിലാണ് 115 റണ്‍സിലെത്തിയത്. 49 പന്തില്‍ 50 റണ്‍സ് അടിച്ച റിയാന്‍ ഐ.പി.എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ അര്‍ദ്ധ സെഞ്ചുറിക്കാരനായി. ആറു താരങ്ങള്‍ രണ്ടക്കം കാണാതെ പുറത്തായി. മൂന്നു വീതം വിക്കറ്റെടുത്ത ഇഷാന്ത് ശര്‍മ്മയും അമിത് മിശ്രയുമാണ് രാജസ്ഥാന്റെ ബാറ്റിങ് നിര പൊളിച്ചത്. ട്രെന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റ് വീഴ്ത്തി.

pathram:
Related Post
Leave a Comment