നാലാം സ്ഥാനമുറപ്പിക്കാന്‍ ഹൈദരാബാദ്; ജയവുമായി പുറത്തേക്ക് പോകാന്‍ ബംഗളൂരു

ഐപിഎല്ലില്‍ ഇന്നത്തെ രണ്ടാം കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലുരുമായി ഏറ്റുമുട്ടും. 12 പോയിന്റുമായി ലീഗില്‍ നാലാം സ്ഥാനത്താണിപ്പോള്‍ ഹൈദരാബാദ്. ഒന്‍പത് പോയിന്റ് മാത്രമുള്ള ബാംഗ്ലൂര്‍ നേരത്തേ പുറത്തായിരുന്നു.

ഇരുടീമുകളുടെയും അവസാന ലീഗ് മത്സരമാണിത്. ബാംഗ്ലൂരിനെ തോല്‍പിച്ചാല്‍ മറ്റ് ടീമുകളുടെ മത്സരഫലത്തെ ആശ്രയിക്കാതെ തന്നെ ഹൈദരാബാദിന് പ്ലേ ഓഫ് ഉറപ്പിക്കാം.

ഡേവിഡ് വാര്‍ണറുടെയും ജോണി ബെയ്ര്‍‌സ്റ്റോയുടെയും അഭാവം നികത്തുകയാവും ഹൈദരാബാദിന്റെ ഏറ്റവും വലിയ വെല്ലുവിളി. ആശ്വാസജയം തേടുന്ന ബാംഗ്ലൂര്‍ കോലിയുടെയും ഡിവിലിയേഴ്‌സിന്റെയും ബാറ്റിനെയാവും ഉറ്റുനോക്കുക.

pathram:
Leave a Comment