പിന്നില്‍നിന്ന് കുത്തുന്നു; റസ്സലിന് മറുപടിയുമായി ദിനേഷ് കാര്‍ത്തിക്

ടീം അന്തരീക്ഷം ദയനീയമാണെന്നുള്ള ആന്ദ്രേ റസ്സലിന്റെ വിമര്‍ശനത്തിനു മറുപടിയുമായി ദിനേഷ് കാര്‍ത്തിക്. വളരെയധികം സമ്മദര്‍ദം നിറഞ്ഞ മത്സരങ്ങള്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ പിന്നില്‍ നിന്നു കുത്തുണ്ടാകുന്നതും കൂടെനില്‍ക്കുന്നവര്‍ പാലം വലിക്കുന്നതും സാധാരണയാണെന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്. ഇക്കാര്യത്തെക്കുറിച്ചു ബോധവാനാണെന്നും ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുമെന്നും കാര്‍ത്തിക് പറഞ്ഞു.

മുംബൈയ്‌ക്കെതിരെ ഉജ്വല ബാറ്റിങ് കാഴ്ചവച്ച റസ്സലിനെ പുകഴ്ത്താനും കാര്‍ത്തിക് മറന്നില്ല. കൊല്‍ക്കത്ത തുടര്‍ച്ചയായി 6 തോല്‍വികള്‍ വഴങ്ങിയതോടെ മുംബൈയ്‌ക്കെതിരായ മത്സരത്തിനു മുന്‍പാണു കാര്‍ത്തികിനെ പരോക്ഷമായി വിമര്‍ശിച്ചു റസ്സല്‍ രംഗത്തെത്തിയത്. നിര്‍ണായക തീരുമാനങ്ങളെടുക്കുന്നതിലും ടീമിനു പിഴച്ചെന്നും റസ്സല്‍ പറഞ്ഞിരുന്നു.

pathram:
Related Post
Leave a Comment