ബത്തേരി: കോഴിക്കോട് നിന്നും ഹൈദരാബാദിലേക്ക് പോകുന്ന കല്ലട ബസ് ബസ് വയനാട് ബത്തേരിയില്‍ നാട്ടുകാര്‍ തടഞ്ഞു. ബത്തേരി സ്വദേശി സച്ചിനെ കല്ലട ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ബസ് തടഞ്ഞത്. പ്രതിഷേധത്തെ തുടര്‍ന്ന് വയനാട് ആര്‍ടിഒ സ്ഥലത്തെത്തി പരിശോധന നടത്തി.
യാത്രക്കാരെ ആക്രമിക്കുന്ന കല്ലട ബസ് ജീവനക്കാരുടെ നടപടിയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം യൂത്ത് ലീഗ് പ്രവര്‍ത്തകരും കല്ലട ബസ് തടഞ്ഞിരുന്നു. കോഴിക്കോട് പാളയത്ത് വെച്ചാണ് കല്ലട ബസ് തടഞ്ഞത്. പൊലീസെത്തിയാണ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്.
അതേസമയം, അന്തര്‍ സംസ്ഥാന ബസുകളിലെ നിയമലഘനം പിടികൂടുന്നതിനായുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ തുടരുകയാണ്. 206 തവണ അമിതവേഗത്തിലോടിയ നാഗാലാന്‍ഡ് രജിസ്‌ട്രേഷന്‍ ബസ് മോട്ടോര്‍ വാഹനവകുപ്പിന്റെ എന്‍ഫോഴ്‌സമെന്റ് വിഭാഗം ഇന്ന് പിടികൂടി. അതിനിടെ പിഴ ഇനത്തില്‍ മോട്ടോര്‍ വാഹനവകുപ്പിന് കോടികള്‍ കുടിശ്ശികയുണ്ടെന്ന് ഗതാഗത കമ്മീഷണര്‍ തന്നെ സമ്മതിച്ചു.