ഇത്തവണ റസലിന്റെ വെടിക്കെട്ടിനും കൊല്‍ക്കത്തയെ രക്ഷിക്കാനായില്ല; ബംഗളൂരുവിന് 10 റണ്‍സ് ജയം

അസാധ്യമായത് സാധ്യമാക്കാന്‍ ആന്ദ്രെ റസലിലെ അതിമാനുഷനും കഴിഞ്ഞില്ല. ഐപിഎല്ലില്‍ കൊല്‍ക്കത്തെ നൈറ്റ് റൈഡേഴ്‌സിനെ 10 റണ്‍സിന് കഴീടക്കി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ രണ്ടാം ജയം സ്വന്തമാക്കിയപ്പോള്‍ കൊല്‍ക്കത്ത തുടര്‍ച്ചയായ നാലാം തോല്‍വിയിലേക്ക് വഴുതിവീണു. ബാഗ്ലൂര്‍ ഉയര്‍ത്തിയ 214 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ആഞ്ഞടിച്ച ആന്ദ്രെ റസലും(25 പന്തില്‍ 65), നിതീഷ് റാണയും (46 പന്തില്‍ 85 നോട്ടൗട്ട്) പൊരുതിനോക്കിയെങ്കിലും വിജയം ബാംഗ്ലൂരിനൊപ്പം നിന്നു. സ്‌കോര്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂര്‍ 20 ഓവറില്‍ 213/4, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 20 ഓവറില്‍ 203/5.

വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ കൊല്‍ക്കത്തയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 33 റണ്‍സെത്തിയപ്പോഴേക്കും ക്രിസ് ലിന്‍(1), സുനില്‍ നരെയ്ന്‍(18), ശുഭ്മാന്‍ ഗില്‍(9) എന്നിവരെ നഷ്ടമായ കൊല്‍ക്കത്ത തോല്‍വി ഉറപ്പിച്ചതായിരുന്നു. ഉത്തപ്പയും നിതീഷ് റാണയും ചേര്‍ന്ന് സ്‌കോര്‍ 79ല്‍ എത്തിച്ചെങ്കിലും 20 പന്തില്‍ 9 റണ്‍സെടുത്ത് പുറത്തായ ഉത്തപ്പയുടെ ഒച്ചിഴയും അന്തിമഫലത്തില്‍ നിര്‍ണായകമായി. പന്ത്രണ്ടാം ഓവറില്‍ റസല്‍ ക്രീസിലെത്തുമ്പോള്‍ കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍ 49 പന്തില്‍ 135 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. അവിടുന്ന് പോരാട്ടം ഏറ്റെടുത്ത റസലും റാണയും ചേര്‍ന്ന് ഒരുഘട്ടത്തില്‍ അവിശ്വസനീയ ജയത്തിലേക്ക് കൊല്‍ക്കത്തയെ നയിക്കുമെന്ന് തോന്നിയെങ്കിലും വിജയം കൈയകലത്തിലായി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7