വീണ്ടും പറന്നെടുത്ത് പന്ത്..!!! കാണാം വീഡിയോ

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റ്‌സ്മാന്‍ റോബിന്‍ ഉത്തപ്പയെ പുറത്താക്കാന്‍ ഋഷഭ് പന്ത് എടുത്തത് വണ്ടര്‍ ക്യാച്ച്. കഗിസോ റബാഡയുടെ ഒന്‍പതാം ഓവറിലെ നാലാം പന്തില്‍ ബൗണ്‍സറിലാണ് വിക്കറ്റിന് പിന്നില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് വിക്കറ്റ് കീപ്പര്‍ വിസ്മയമായത്. ഉയര്‍ന്നുചാടി പന്ത് അവിശ്വസനീയ ക്യാച്ച് എടുക്കുകയായിരുന്നു.

പുറത്താകുമ്പോള്‍ 30 പന്തില്‍ 28 റണ്‍സുമായി ശക്തമായ നിലയിലായിരുന്നു ഉത്തപ്പ. നാല് ഫോറും ഒരു സിക്‌സും ഇതിനകം ഉത്തപ്പ പറത്തി. തൊട്ടുമുന്‍പത്തെ പന്തില്‍ സ്ലോ യോര്‍ക്കറായിരുന്നു റബാഡ എറിഞ്ഞത്. എന്നാല്‍ അടുത്ത പന്ത് അപ്രതീക്ഷിത ബൗണ്‍സര്‍ ആയപ്പോള്‍ ബാറ്റ് വെച്ച ഉത്തപ്പയ്ക്ക് പിഴച്ചു. റബാഡ- പന്ത് കൂട്ടുകെട്ടിന്റെ വശ്യത കൂടിയായി ഈ ക്യാച്ച്.

pathram:
Related Post
Leave a Comment