വിക്കറ്റ് വേട്ടയില്‍ സെഞ്ച്വറിയടിച്ച് ജഡേജ

ജയ്പൂര്‍: ഐ പി എല്ലില്‍ വിക്കറ്റ് വേട്ടയില്‍ സെഞ്ച്വറിയടിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം രവീന്ദ്ര ജഡേജ. രാജസ്ഥാന്‍ റോയല്‍സിനെതിരെ രണ്ട് വിക്കറ്റ് വീഴ്ത്തിയാണ് ജഡേജ വിക്കറ്റ് വേട്ടയില്‍ സെഞ്ച്വറി ക്ലബില്‍ എത്തിയത്.രാഹുല്‍ ത്രിപാഠിയെയും സ്റ്റീവ് സ്മിത്തിനെയുമാണ് പുറത്താക്കിയത്. ഐ പി എല്ലില്‍ 100 വിക്കറ്റ് നേടുന്ന ആദ്യ ഇടംകൈയന്‍ സ്പിന്നറാണ് ജഡേജ. നൂറ്റി അറുപത്തിയൊന്നാം മത്സരത്തിലാണ് നേട്ടം.
ഐപിഎല്ലില്‍ നൂറ് വിക്കറ്റ് ക്ലബിലെത്തുന്ന ആറാമത്തെ സ്പിന്നറാണ് ജഡേജ. 113 കളിയില്‍ 157 വിക്കറ്റ് നേടിയ ലസിത് മലിംഗയാണ് പട്ടികയില്‍ ഒന്നാമന്‍. 149 വിക്കറ്റുമായി അമിത് മിശ്ര രണ്ടും 144 വിക്കറ്റുമായി പിയുഷ് ചൗള മൂന്നും സ്ഥാനത്തുണ്ട്.

pathram:
Related Post
Leave a Comment