ഐ പി എല്ലില്‍ പുതിയ റെക്കോര്‍ഡുമായി ധോണി

ജയ്പൂര്‍: ഐ പി എല്ലില്‍ പുതിയ റെക്കോര്‍ഡുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ എം എസ് ധോണി. ഐ പി എല്ലില്‍ 100 ജയം നേടുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് രാജസ്ഥാന്‍ റോയല്‍സിനെതിരായ വിജയത്തിലൂടെ ധോണി സ്വന്തമാക്കിയത്.
166 കളിയില്‍ ചെന്നൈയെ നയിച്ച ധോണി നൂറിലും ടീമിനെ ലക്ഷ്യത്തിലെത്തിച്ചു. 60.36 ആണ് ധോണിയുടെ വിജയശതമാനം. ചെന്നൈയെ മൂന്ന് തവണ ചാന്പ്യന്‍മാരാക്കാനും ധോണിക്ക് കഴിഞ്ഞു. മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ പതറിയപ്പോള്‍ 43 പന്തില്‍ 58 റണ്‍സെടുത്ത ധോണി തന്നെയാണ് മാന്‍ ഓഫ് ദമാച്ച്.
71 ജയം നേടിയിട്ടുള്ള കൊല്‍ക്കത്തയുടെ മുന്‍ നായകന്‍ ഗൗതം ഗംഭീറാണ് രണ്ടാം സ്ഥാനത്ത്.129 മത്സരങ്ങളില്‍ നിന്നാണ് ഗംഭീര്‍ 71 ജയം നേടിയത്.

pathram:
Related Post
Leave a Comment