ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം.. ഇതാ

ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ തിങ്കളാഴ്ച പ്രഖ്യാപിക്കാനിരിക്കെ മനസിലുള്ള ടീമിനെ വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. നാല് സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍, രണ്ട് സ്പിന്നര്‍മാര്‍, മൂന്ന് ഓള്‍റൗണ്ടര്‍, രണ്ട് വിക്കറ്റ് കീപ്പര്‍, നാല് ബാറ്റ്‌സ്മാന്മാരും അടങ്ങുന്നതാണ് ഗാംഗുലിയുടെ ടീം. രവീന്ദ്ര ജഡേജയ്ക്ക് ഗാംഗുലിയുടെ ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല. എന്നാല്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ പേസര്‍ നവ്ദീപ് സൈനി നാലാം പേസറായി ടീമിലെത്തി. എന്നാല്‍ അമ്പാട്ടി റായുഡുവിന് പകരം കെ.എല്‍ രാഹുലിനെ നാലാമനായി ഇറക്കി.

ഗാംഗുലി തുടര്‍ന്നു… എന്നെ സംബന്ധിച്ചിടത്തോളം ഇതാണ് സാധ്യമായ മികച്ച ടീം. ഇവര്‍ ലോകകപ്പ് നേടുമോ ഇല്ലയോ എന്നുറപ്പില്ല. എന്നാല്‍ ഇംഗ്ലണ്ടില്‍ കളിക്കാന്‍ നാല് പേസര്‍മാര്‍ വേണം. ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, മുഹമ്മദദ് ഷമി എന്നിവര്‍ക്കൊപ്പം സൈനി ടീമില്‍ വരണമെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു. ദാദയുടെ ടീം ഇങ്ങനെ…

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ.എല്‍. രാഹുല്‍, വിജയ് ശങ്കര്‍, കേദാര്‍ ജാദവ്, എം.എസ് ധോണി, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, നവ്ദീപ് സൈനി.

pathram:
Related Post
Leave a Comment