റസ്സലിനെ പുറത്താക്കാനുള്ള മാര്‍ഗം വെളിപ്പെടുത്തി സഹതാരം കുല്‍ദീപ് യാദവ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി സ്ഥിരതയോടെ ബാറ്റ് വീശുന്ന ഒരേയൊരു താരം ആ്രേന്ദ റസ്സലാണ്. മൂന്ന് മത്സരങ്ങള്‍ റസ്സല്‍ ഒറ്റയ്ക്ക് ജയിപ്പിച്ചു. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ പുറത്താവാതെ അര്‍ധ സെഞ്ചുറിയും നേടി. എന്നാല്‍ സഹതാരമായ കുല്‍ദീപ് യാദവ് പണി പറ്റിച്ചു. താരത്തെ പുറത്താക്കാനുള്ള ഒരു ചെറുവിദ്യ വെളിപ്പെടുത്തിയിരിക്കുകയാണ് കുല്‍ദീപ്.

റസ്സലിനെ പുറത്താക്കാന്‍ എന്റെ മനസില്‍ വ്യക്തമായ പ്ലാനുണ്ടെന്ന് കുല്‍ദീപ് വ്യക്തമാക്കി. താരം തുടര്‍ന്നു… ടേണ്‍ ചെയ്യുന്ന പന്തുകള്‍ കളിക്കാന്‍ റസ്സല്‍ ബുദ്ധിമുട്ടുന്നുണ്ട്. എന്നാല്‍ ഇത് മാത്രമല്ല ലോകകപ്പില്‍ റസ്സലിനെ പുറത്താക്കാന്‍ മറ്റു ചില പദ്ധതികള്‍കൂടിയുണ്ടെന്നും കുല്‍ദീപ് പറഞ്ഞു.

പേസര്‍മാര്‍ക്കെതിരെ സിക്സ് നേടാന്‍ റസ്സലിന് പ്രത്യേക കഴിവുണ്ട്. എന്നാല്‍ സ്പിന്നര്‍മാര്‍ക്കെതിരെ റസ്സല്‍ സ്പിന്നര്‍മാര്‍ക്കെതിരെ ഇത്തരം ശ്രമങ്ങള്‍ക്ക് മുതിരില്ലെന്നും കുല്‍ദീപ് വ്യക്തമാക്കി. റസ്സലിന്റെ ദൗര്‍ബല്യം വെളിപ്പെടുത്തിയതോടെ മറ്റു ടീമിലെ താരങ്ങള്‍ എങ്ങനെയാണ് അടുത്ത മത്സരങ്ങളില്‍ പന്തെറിയുകയെന്ന് കാത്തിരുന്ന് കാണാം.

pathram:
Related Post
Leave a Comment