മുംബൈ ഇന്ത്യന്‍സിന് വൻ തിരിച്ചടി

മുംബൈ: ഇന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ കളിക്കാന്‍ സാധ്യതയില്ല. ഇന്നലെ പരിശീലനത്തിനിടെയേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്.
വലത് കാലില്‍ പിന്‍ തുടയ്‌ക്കേറ്റ പരിക്കാണ് രോഹിത് ശര്‍മയെ അലട്ടുന്നത്. വാംഖഡെ സ്‌റ്റേഡിയത്തില്‍ പരിശീലനത്തിനിടെ പരിക്കിനെത്തുടര്‍ന്ന് തളര്‍ന്ന് നിലത്തിരുന്ന രോഹിതിനെ ടീം ഫിസിയോ നിതിന്‍ പട്ടേല്‍ പരിശോധിച്ചിരുന്നു. പിന്നാലെ ഗ്രൗണ്ടില്‍ നിന്ന് പുറത്തേക്ക് പോവുകയായിരുന്നു.
ചൊവ്വാഴ്ച്ച ടീമിനൊപ്പം പരിശീലനം നടത്തുന്നതിനിടെയാണ് രോഹിതിന്റെ വലത് തുടയ്ക്ക് പരിക്കേറ്റത്. പരിശോധിക്കുകയും, പിന്നീട് ഗ്രൗണ്ടില്‍ നിന്ന് പുറത്തേക്ക് കൊണ്ട് പോവുകയുമായിരുന്നു. പരിക്ക് ഗുരുതരമാണെങ്കില്‍ ഏറ്റവും കുറഞ്ഞത് രണ്ട് മുതല്‍ ആറാഴ്ച വരെ രോഹിതിന് വിശ്രമം വേണ്ടിവരും

pathram:
Related Post
Leave a Comment