സഹതാരത്തിന് മെയ്ക്ക് ഓവര്‍ നല്‍കി ബ്രാവോ….വിഡിയോ വൈറല്‍

ചെന്നൈ: ക്രിക്കറ്റ് മൈതാനത്തെ ഓള്‍റൗണ്ടറാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ വിന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോ. ക്രിക്കറ്റിന് പുറത്തും ബ്രാവോ ഓള്‍റൗണ്ടറാണെന്ന് നേരത്തെ തെളിച്ചതാണ്. സംഗീതവും നൃത്തവുമൊക്കെയായി അടിച്ചുപൊളിക്കുന്ന ബ്രാവോയെ നമ്മള്‍ കണ്ടിട്ടുണ്ട്. ബ്രാവോയുടെ മികവ് ഇതിലൊന്നും അവസാനിക്കുന്നില്ല.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സഹതാരം മോനു സിംഗിന് പുതിയ ലുക്ക് നല്‍കിയിരിക്കുന്നു സൂപ്പര്‍ താരം. ഹെയര്‍സ്‌റ്റൈലിസ്റ്റായി മാറിയ ചാമ്പ്യന്‍ ബ്രാവോയും ഉശാറാണെന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പറയുന്നത്. ഐപിഎല്ലില്‍ 12ാം എഡിഷനില്‍ പരുക്ക് വേട്ടയാടുകയാണ് ബ്രാവോയെ. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ പരുക്കേറ്റ താരത്തിന് രണ്ടാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതോടെ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടക്കുന്ന മത്സരത്തില്‍ ബ്രാവോ കളിക്കാനിടയില്ല.

pathram:
Related Post
Leave a Comment