റസലിനെ പിടിച്ചുകെട്ടാന്‍ ധോണിയുടെ കയ്യിലെ തുറുപ്പുചീട്ട് ഇതാ…!

ചെന്നൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തിലെ ശ്രദ്ധേകേന്ദ്രം ആന്ദ്രേ റസലാണ്. റസലെന്ന കൊല്‍ക്കത്തയുടെ ജമൈക്കന്‍ വെടിക്കെട്ടിനെ ധോണി എങ്ങനെ പിടിച്ചു കെട്ടും. തന്ത്രങ്ങളുടെ ആശാനായ ധോണിയ്ക്ക് റസലിനെ പൂട്ടാന്‍ കഴിയുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ചെപ്പോക്കിലെ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ ഒരു സ്പിന്നറെ ആവും ധോണി ആശ്രയിക്കാന്‍ സാധ്യത.

ദക്ഷിണാഫ്രിക്കന്‍ വെറ്ററന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിറായിരിക്കും ഈ വജ്രായുധം. ടി20യില്‍ മുന്‍പ് മൂന്ന് തവണ റസലിനെ പുറത്താക്കിയിട്ടുണ്ട് റസല്‍. 19 പന്തില്‍ 13 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് റസലിനെ മുന്‍പ് താഹിര്‍ വിറപ്പിച്ചിട്ടുള്ളത്. എന്നാല്‍ റസല്‍വേട്ടയില്‍ താഹിര്‍ പരാജയപ്പെട്ടാല്‍ ഒരു പേസറെ ധോണി ആശ്രയിക്കാനും സാധ്യതയുണ്ട്.

കരുത്തുറ്റ യോര്‍ക്കറോ, എറൗണ്ട് ദ് വിക്കറ്റില്‍ നിന്ന് താടിവരെ ഉയരുന്ന ബൗണ്‍സറോ എറിഞ്ഞ് വീഴ്ത്താനാകും ഈ തന്ത്രം. 2015ന് ശേഷം ഇത്തരം പന്തില്‍ രണ്ട് തവണ റസല്‍ പുറത്തായിട്ടുണ്ട്. എന്നാല്‍ വിന്‍ഡീസ് സഹതാരവും റസലിനൊപ്പം വര്‍ഷങ്ങളായി കളിക്കുന്ന ഡ്വെയ്ന്‍ ബ്രാവോയുടെ അഭാവം ചെന്നെയ്ക്ക് തിരിച്ചടിയാവും. റസലിന്റെ ബാറ്റിംഗ് ന്യൂനതകള്‍ കൃത്യമായി അറിയുന്ന താരമാണ് ബ്രാവോ

pathram:
Related Post
Leave a Comment